gnn24x7

അംഗീകാരം ലഭിച്ച ഐറിഷ് പൗരത്വ അപേക്ഷകളുടെ എണ്ണം മൂന്നിരട്ടിയായി

0
270
gnn24x7

ഐറിഷ് പൗരത്വത്തിനായുള്ള അംഗീകാരം ലഭിച്ച അപേക്ഷകളുടെ എണ്ണം കഴിഞ്ഞ വർഷം മൂന്നിരട്ടിയിലധികമായെന്ന് Oireachtas കമ്മിറ്റി. കഴിഞ്ഞ വർഷം, പൗരത്വത്തിനായി 22,500 അപേക്ഷകൾ ഉണ്ടായിരുന്നു. ഇതിൽ 20,000 എണ്ണത്തിൽ തീരുമാനമെടുത്തു. 13,700 പേർക്ക് പൗരത്വം നൽകുന്നതിനായി 15 ചടങ്ങുകൾ നടന്നതായി നീതിന്യായ വകുപ്പ് സെക്രട്ടറി ജനറൽ ഊനാഗ് മക്ഫിലിപ്സ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയെ അറിയിച്ചു. 857 നാടുകടത്തൽ ഉത്തരവുകൾ പുറപ്പെടുവിച്ചു. ഇതിൽ, 80 കേസുകളിൽ നടപ്പിലാക്കി.

‘എല്ലാ തരത്തിലുള്ള വിസ അപേക്ഷകൾക്കും കഴിഞ്ഞ വർഷം ഗണ്യമായ വർദ്ധനവ് ഉണ്ടായി. ഇന്ത്യയിൽ നിന്നുള്ളവരാണ് കൂടുതൽ അപേക്ഷകരും. പ്രോസസ്സിംഗ് സമയം ആറ് മുതൽ 12 ആഴ്ച വരെ എടുക്കുന്നു’- ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോഞ്ച ഒ സുള്ളിവൻ പറഞ്ഞു. ഇമിഗ്രേഷൻ സേവന വിതരണത്തിൽ 1,000-ത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ടെന്ന് ഒ സുള്ളിവൻ പറഞ്ഞു. ഇവരിൽ 400 പേർ ഇൻ്റർനാഷണൽ പ്രൊട്ടക്ഷൻ ഓഫീസിലാണ് ജോലി ചെയ്യുന്നത്.ഇത് 2022 അവസാനത്തോടെ 199 ജീവനക്കാരിൽ നിന്ന് ഉയർന്നു. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് ഇരട്ടിയായി. ഈ വർഷം 480ൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp:

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7