gnn24x7

മെട്രോ ലിങ്ക് യാഥാർത്യമാകുന്നു: പ്ലാനിംഗ് അപ്ലിക്കേഷൻ സെപ്റ്റംബറിൽ സമർപ്പിക്കും

0
363
gnn24x7

ഡബ്ലിൻ : മെട്രോ ലിങ്ക് ട്രാൻസ്പോർട്ട് പ്രോജക്റ്റിനായുള്ള പ്ലാനിംഗ് അപ്ലിക്കേഷൻ സെപ്റ്റംബറിൽ ആൻ ബോർഡ് പ്ലീനാലയിൽ സമർപ്പിക്കും. 2030ൽ പദ്ധതി നിലവിൽ വരുമെന്നാണ് സൂചന. തലസ്ഥാത്തെ മാറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽവേയുമായി മുന്നോട്ട് പോകുന്നതിന് മന്ത്രിസഭയിൽ നിന്ന് കരാർ നേടിയതായി ഗതാഗത മന്ത്രി പറഞ്ഞു.ഡബ്ലിനിലെ പൊതുഗതാഗതത്തെ മെച്ചപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. വടക്കും തെക്കും നഗരങ്ങളെ ബന്ധിപ്പിക്കുന്നതിന്നാൽ മെട്രോ ലിങ്കിന് പ്രാധാന്യം ഏറെയാണ്.

16 സ്റ്റേഷനുകൾ ഉൾപ്പെടുന്ന പദ്ധതിയിൽ ഭൂരിഭാഗവും ഭൂഗർഭത്തിലാണ്. Swords വടക്ക് പ്രദേശം മുതൽ ഡബ്ലിൻ സിറ്റി സെന്ററിന്റെ തെക്ക് Charlemont Street വരെയാണ് പാത. ഓരോ ദിശയിലും മണിക്കൂറിൽ 20,000 യാത്രക്കാരെ വരെ കൊണ്ടുപോകാൻ കഴിയും.പീക്ക് ടൈമിൽ ഓരോ മൂന്ന് മിനിറ്റിലും ട്രെയിനുകളാണ് സർവീസ് നടത്തുക. മെട്രോ ലിങ്ക് പൂർണ്ണമായും ഓട്ടോമേറ്റഡ് ആയിരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

2050 ആകുമ്പോഴേക്കും ഒരു ബില്യണിലധികം കാർബൺ ന്യൂട്രലായ,പൂർണ്ണമായും വൈദ്യുതീകരിച്ച യാത്രകൾ നടത്താനാകുമെന്ന് സർക്കാർ കണക്കാക്കുന്നു. സെപ്റ്റംബറിൽ പ്ലാനിംഗ് അപ്ലിക്കേഷൻ സമർപ്പിക്കും.പദ്ധതി ആസൂത്രണത്തിന്റെയും സംഭരണത്തിന്റെയും പല ഘട്ടങ്ങൾ ഉള്ളതിനാൽ അന്തിമ ചെലവ് ഇതുവരെ കണക്കാക്കിയിട്ടില്ല.

മെട്രോ ലിങ്ക് പദ്ധതി 2034-ഓടെ നിലവിൽ വരുമെന്നും,9.5 ബില്യൺ യൂറോ ചെലവ് വരുമെന്നും നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (എൻടിഎ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. തുരങ്കനിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ള അന്തർദേശീയ തൊഴിലാളികളെ പദ്ധതിയിൽ പ്രവർത്തിക്കാൻ കൊണ്ടുവരുമെന്ന് അവർ പറഞ്ഞു.

അതേസമയം, ഡബ്ലിനിൽ കൂടുതൽ ആക്സസ് ചെയ്യാവുന്നതും സംയോജിതവും കാര്യക്ഷമവുമായ ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിന് മെട്രോ ലിങ്ക് സംഭാവന നൽകുമെന്ന് ബിസിനസ് ഗ്രൂപ്പ് ഐബെക് പറഞ്ഞു. ഡബ്ലിൻ സിറ്റി സെന്റർക്കിടയിൽ യാത്ര ചെയ്യുന്നവർക്കും ഫിംഗലിലും വടക്കൻ ഡബ്ലിനിലുടനീളം വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് യാത്ര സുഗമമാക്കാനും മെട്രോ ലിങ്ക് ഒരു സുപ്രധാന പൊതുഗതാഗത സംവിധാനം വാഗ്ദാനം ചെയ്യുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here