gnn24x7

പ്രൊഫ T J ജോസഫ് അയർലണ്ട് മലയാളി സമൂഹത്തിന്റെ ആദരം ഏറ്റുവാങ്ങി

0
250
gnn24x7

“അറ്റു പോകാത്ത ഓർമകളുടെ ” തീഷ്ണമായ ജീവിതാനുഭവങ്ങളുമായി, ജീവചരിത്രത്തിന്റെ തമ്പുരാൻ,
പ്രൊഫ T J ജോസഫ്, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്,
അയർലണ്ട് മലയാളി സമൂഹത്തിന്റെ ആദരം ഏറ്റുവാങ്ങി.

അനിർവചനീയമായ വായനാനുഭൂതി നൽകുന്ന ഒന്നാണ് “അറ്റു പോകാത്ത ഓർമ്മകൾ “

തന്റെ രക്ത രുക്ഷിതമായ ജീവിതാനുഭവങ്ങളെ, നർമത്തിന്റെ മെമ്പൊടിയോടെ അവതരിപ്പിച്ചിട്ടുള്ള, ഈ സാഹിത്യ സൃഷ്ട്ടി, എക്കാലത്തെയും മികച്ച ജീവചരിത്ര സാഹിത്യ സൃഷ്ടിയായി എണ്ണപ്പെടും.

വിപ്ലവ പ്രസ്ഥാനങ്ങളും മത നേതൃത്വങ്ങളും കേരള രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിൽ കൈ കോർക്കുമ്പോൾ, ജോസഫ് സാറുമാരുടെ കൈ കാലുകൾ വെട്ടി മാറ്റപ്പെടുമ്പോഴും, മനുഷ്യ മനസാക്ഷിയും നീതി ബോധവും, ജനാധിപത്യത്തിന്റെ ഒത്തു തിർപ്പുകളിൽ നിശ്ശബ്ധമാക്കപ്പെടുന്നു.

മത തീവ്ര വാദത്തിന്റെ കാർമേഘങ്ങൾ കേരളത്തിന്റെ തെളിഞ്ഞ ആകാശത്തെയും ഇരുട്ടിലാഴ്ത്തുന്നു.

എന്നിങ്ങനെ വിശാലമായ ചർച്ച വേദിയായി മാറി പ്രസ്തുത പരിപാടി.

മറുപടി പ്രസംഗത്തിൽ, തന്റെ പുസ്തകം ഹൃദയത്തോട് ചേർത്ത് പിടിച്ച, അതിനെ അവാർഡിനാർഹമാക്കിയ എല്ലാ നല്ല വായനക്കാരോടും
അവാർഡ് കമ്മിറ്റിയോടും ഉള്ള നന്ദിയും അദ്ദേഹം അറിയിച്ചു.
ഇങ്ങനെ തന്റെ ജീവചരിത്രം താൻ തന്നെ എഴുതുവാൻ തീരുമാനിച്ചത്, യാതൊരു പൊടിപ്പും തൊങ്ങലും ഇല്ലാതെ, യാഥാർഥ്യത്തോട് നീതി പുലർത്തുന്നതിനു വേണ്ടി കൂടിയാണെന്നും അദ്ദേഹം പ്രസ്ഥാവിച്ചു.
ആദ്യം വലതു കൈ കൊണ്ടും പിന്നീട് ഇടതു കൈകൊണ്ടും സാഹിത്യ രചന നിർവഹിക്കേണ്ടി വന്നിട്ടുള്ള മറ്റാരും തന്നെ ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫലത്തിൽ നല്ലൊരു സാഹിത്യ രചനയെ കുറിച്ചുള്ള അനുഭൂതി നിറഞ്ഞ പഠന വേദിയായി മാറി, മാഷിന്റെ മറുപടി പ്രസ്സംഗം.

07/08/22 ഞായറാഴ്ച നടത്തപ്പെട്ട അനുമോദന യോഗത്തിൽ,വിവിധ സംഘടന പ്രതിനിധികളായ
ടോമി സെബാസ്റ്റ്യൻ (Essence )
രാജു കുന്നക്കാട്ടു (WMC)
മനോജ്‌ മാനാത് (Kranthi )
ലിങ്കിൺസ്റ്റർ (lOC)
റോയ് കുഞ്ചലക്കാട്ടു (കേരള House)
എമി സെബാസ്റ്റ്യൻ (DMA)
സാഹിത്യകാരിയായ ശ്രീമതി അശ്വതി പ്ലാക്കൽ
എന്നിവർ അനുമോദന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

SMCI (Syro Malabar Community Ireland ),
സംഘടിപ്പിച്ച അനുമോദന യോഗത്തിൽ, പ്രസിഡന്റ്‌ ജോർജ് പാലിശ്ശേരി അധ്യക്ഷത വഹിച്ചു,
ലൈജു ജോസ് സ്വാഗതവും
ജോസൻ ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.

വിവിധ സംഘടനകൾ ജോസഫ് മാഷിനെ പൊന്നാടയണിയിച്ചപ്പോൾ
SMCI യ്ക്ക് വേണ്ടി ശ്രീ സാജു ചിറയത്തു മാഷിനെ പൊന്നാട അണിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here