gnn24x7

അയർലണ്ടിലെത്തിയ ഇന്ത്യാക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

0
273
gnn24x7

ഡബ്ലിൻ: മികച്ച ജീവിതാവസ്ഥകളും മെച്ചപ്പെട്ട തൊഴിലുകളും തേടി അടുത്തിടെ അയര്‍ലണ്ടില്‍ എത്തിയ ഇന്ത്യാക്കാരുടെ എണ്ണത്തിൽ റിക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരി ആദ്യം മുതല്‍ ഓഗസ്റ്റ് അവസാനം വരെ 27,653 തൊഴില്‍ പെര്‍മിറ്റുകളാണ് വിദേശ തൊഴിലാളികള്‍ക്ക് നല്‍കിയത്. ഇതിൽ 10,171 പേരും ഇന്ത്യക്കാരാണ് എന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. 2000 മുതല്‍ 2015 വരെയുള്ള കാലത്തിനിടയില്‍ ആകെയെത്തിയത് മുപ്പതിനായിരത്തില്‍ താഴെ ഇന്ത്യക്കാരാണ് അയര്‍ലണ്ടില്‍ തൊഴില്‍ തേടി എത്തിയത് എന്നത് കണക്കിലെടുക്കുമ്പോള്‍ ഈ വര്‍ഷത്തിലെ ആദ്യ മാസങ്ങളില്‍ മാത്രമെത്തിയയവരുടെ കണക്ക് അമ്പരപ്പിക്കുന്നവയാണ്. 3,322 പെര്‍മിറ്റുകളുമായി ബ്രസീലുകാരും 1,387 എണ്ണവുമായി ഫിലിപ്പൈന്‍സും 1,277 പെര്‍മിറ്റുകളുമായി പാക്കിസ്ഥാനികളുമാണ് ഇന്ത്യാക്കാര്‍ക്ക് പിന്നിലുള്ളത്.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണവും കൂടി ചേര്‍ക്കുമ്പോള്‍ ഈ വര്‍ഷം മാത്രം പതിനയ്യായിരത്തിലേറെ ഇന്ത്യക്കാര്‍ അയര്‍ലണ്ടില്‍ എത്തിയിട്ടുണ്ട്. വിസ ലഭിച്ചവരില്‍ പകുതിയിലധികവും മലയാളികളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നഴ്സുമാര്‍ ,ഹെല്‍ത്ത് കെയര്‍ അസിസ്റ്ററുമാര്‍ എന്നിവര്‍ക്കുള്ള വിസ വഴി അയര്‍ലണ്ടില്‍ എത്തിയവരില്‍ അധികവും മലയാളികളാണ്. കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന എണ്ണമാണ് ഇക്കുറിയെന്ന് എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.

ഇപ്പോഴത്തെ പ്രവണത തുടര്‍ന്നാല്‍, 2022 ഡിസംബര്‍ അവസാനത്തോടെ അയര്‍ലണ്ടിലെത്തുന്ന വിദേശ തൊഴിലാളികളുടെ എണ്ണം 40,000ത്തിലെത്തുമെന്നാണ് കരുതുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ആക്റ്റിവിറ്റികളിലാണ് ഏറ്റവും കൂടുതല്‍ പെര്‍മിറ്റുകള്‍ (7608 എണ്ണം) നല്‍കിയത്. ആരോഗ്യ, സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ 6609 പെര്‍മിറ്റുകളും അനുവദിച്ചു. അയര്‍ലണ്ടിലുള്‍പ്പടെ യൂറോപ്പിലാകെ മാസങ്ങളായി തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാണ്. ബിസിനസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവ നികത്താന്‍ കഴിയുന്നില്ല. ഇത് പരിഹരിക്കുന്നതിനാണ് മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെപ്പോലെ അയര്‍ലണ്ടും ഇഇഎയ്ക്ക് പുറത്തുള്ള തൊഴിലാളികളെ നിയമിക്കാന്‍ നടപടി സ്വീകരിച്ചത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here