gnn24x7

2024 അവസാനം മാത്രമെ കോവിഡ് വാക്‌സിന്‍ ലഭ്യമാവുകയൂള്ളൂ-സെറം

0
267
gnn24x7

പൂന: കോവിഡ് വാക്‌സിനേഷന് ലോകം മുഴുവന്‍ പ്രത്യേകിച്ച് ഇന്ത്യന്‍ ജനത മുഴുവന്‍ കാത്തിരിക്കുകയാണ്. ഈ അവസരത്തില്‍ എല്ലാവരുടെയും ഏക പ്രതീക്ഷയാണ് പൂനയിലെ ഇന്ത്യയിലെ വാക്‌സിനേഷന്‍ നിര്‍മ്മാണ കമ്പനി സെറം. എന്നാല്‍ ലോകത്ത് എല്ലാവര്‍ക്കും പൂര്‍ണ്ണമായ വാക്‌സിനേഷന്‍ വിതരണം 2024 അവസാനം എങ്കിലും ആവുമെന്നാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാല്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഇനിയും ആവശ്യത്തിനുള്ള ഉല്പാദന ശേഷി കാര്യക്ഷമമായി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് അദാര്‍ വെളിപ്പെടുത്തി.

എല്ലാവരുടെയും കാത്തിരിപ്പ് ഈ വര്‍ഷാവസാനത്തോടെ വാക്‌സിനേഷന്‍ ലഭ്യമാകുമെന്നായിരുന്നു. ആ പ്രതീക്ഷകളെയെല്ലാം കാറ്റില്‍പറത്തുന്നതാണ് ഇപ്പോള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ കോവിഡ് വാസ്‌കിന്‍ ഉടന്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ പറ്റുന്ന വിധത്തില്‍ ആരും ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം. സെറം ഏതാണ്ട് 100 കോടി വാസ്‌കിന്‍ ഉത്പാദിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഏതാണ്ട് പകുതി ശതമാനവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കുമെന്നത് ഉറപ്പാണ്. എന്നാല്‍ റഷ്യയിലെ സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഗമാലെയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായും അവര്‍ സഹകരിച്ചേക്കുമെന്നാണ് അറിവ്. എന്നാല്‍ ഈ പ്രസ്താവന ഇന്ത്യക്കാരുടെ ശുഭപ്രതീക്ഷയില്‍ വല്ലാത്തൊരു മങ്ങലാണ് ഏല്പിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here