gnn24x7

ജീവനക്കാരുടെ ക്ഷാമം രൂക്ഷം; പ്രതിരോധ സേന ‘അടിയന്തര അപ്പീൽ’ നൽകും

0
141
gnn24x7

അയർലണ്ട്: ജീവനക്കാരുടെ കടുത്ത ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യമാണെന്ന് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥരെ പ്രതിനിധീകരിക്കുന്ന സംഘം അറിയിച്ചു. ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും, നിലവിൽ ശോഷണം സംഭവിച്ച പ്രതിരോധ സേനയെ പരിഷ്കരിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും അർത്ഥപൂർണ്ണമായ പ്രതിബദ്ധതയുണ്ടെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്ന് Representative Association of Commissioned Officers (RACO) വ്യക്തമാക്കി.

ഇന്ന് കിൽഡെയറിൽ നടക്കുന്ന അസോസിയേഷന്റെ വാർഷിക പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോൾ പ്രതിരോധ മന്ത്രി സൈമൺ കോവെനിയോട് RACO ഇക്കാര്യം നേരിട്ട് അഭ്യർത്ഥിക്കും. പ്രതിരോധ സേനയുടെ ശക്തി എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും എന്നാൽ രാഷ്ട്രീയ ഇച്ഛാശക്തി നിലനിൽക്കുകയാണെങ്കിൽ പരിഹാരങ്ങൾ ലഭ്യമാണെന്നും RACO ജനറൽ സെക്രട്ടറി Lt Col Conor King പറഞ്ഞു.

“പ്രതിരോധ സേനയിൽ ഇപ്പോൾ ആഴത്തിൽ വേരൂന്നിയ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന ആറ് പ്രമേയങ്ങൾ ഈ വർഷം വാർഷിക പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്” എന്ന് Lt Col Conor King പറഞ്ഞു. ഇവയെല്ലാം അടിസ്ഥാന സേവന സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങളുടെ പ്രവർത്തന സമയത്തോടുള്ള ബഹുമാനക്കുറവ്, സ്റ്റാഫ് പ്രവർത്തന യൂണിറ്റുകളോടുള്ള പരാജയം, മികച്ച തൊഴിൽ പുരോഗതി, പെൻഷൻ ക്രമീകരണങ്ങൾ എന്നിവ നന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതും എന്നാൽ നിർഭാഗ്യവശാൽ ഇന്നുവരെ അവഗണിക്കപ്പെട്ടതുമാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2028 ആകുമ്പോഴേക്കും പ്രതിരോധ ബജറ്റ് 1.1 ബില്യൺ യൂറോയിൽ നിന്ന് 1.5 ബില്യൺ യൂറോയായി ഉയർത്താനും വരും വർഷങ്ങളിൽ സ്ഥിരമായ പ്രതിരോധ സേനകളുടെ എണ്ണം 11,500 ആക്കി ഉയർത്താനുമുള്ള പദ്ധതി ഈ വർഷം ആദ്യം സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൾ ഇതിന് അൽപം കാലതാമസം നേരിടുമെന്നും നിലവിലുള്ള സ്റ്റാഫിംഗ് വെല്ലുവിളികളെ നേരിടുന്നതിനുള്ള നിരവധി മുൻകൈയെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും പ്രതിരോധ സേനയ്ക്കുള്ളിലെ സൈനിക മാനേജ്മെന്റ് സർക്കാരിന്റെ അഭിലാഷത്തിന്റെ നിലവാരം നിറവേറ്റുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരുടെ നിലവാരം നേടുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയണെന്നും പ്രതിരോധ വകുപ്പിന്റെ വക്താവ് പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here