gnn24x7

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) ബ്രിട്ടൺ & അയർലണ്ട് സമ്മേളനം ഇന്ന് തുടങ്ങും

0
267
gnn24x7

സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസ്സിനു മുന്നോടിയായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) ബ്രിട്ടൻ & അയർലണ്ട് സമ്മേളനം പൊതുസമ്മേളനത്തോടെ ഇന്ന് ആരംഭിക്കും. പുരോഗമന കലാസാംസ്കാരികസംഘടനയായ കൈരളി യുകെ  അവതരിപ്പിക്കുന്ന കലാപരിപാടികൾ ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിക്കുന്ന അശ്വമേധം തുടങ്ങിയ ആകർഷകമായ പരിപാടികൾ പൊതുസമ്മേളനത്തിനു മിഴിവേകും.

ലണ്ടൻ  ഹീത്രൂവിലെ  സമ്മേളനനഗരിയായ സ.ഹരിദേവ് ദോസഞ്ജ് നഗറിൽ ഉയർത്താനുള്ള രക്തപതാക കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്സ് അന്ത്യവിശ്രമം കൊള്ളുന്ന ഹൈഗേറ്റ് സെമിത്തേരിയിൽ നിന്ന് നൂറിലേറെ പ്രവർത്തകർ ആവേശപൂർവ്വം പങ്കെടുത്ത റാലിയായാണ് എത്തിച്ചത്. പാർട്ടിയുടെ മുതിർന്ന നേതാവും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ സ.ദയാൽ ബാഗ്രിയാണ്  പതാക ഉയർത്തുക.

യുകെയിലെ വിവിധ പുരോഗമന കലാസാംസ്കാരികസംഘടനകളുടെ യോജിപ്പിലൂടെ രൂപം കൊള്ളുന്ന കൈരളി യുകെ  യുടെ ഉദ്ഘാടനത്തിനു പൊതുസമ്മേളനം വേദിയാവും. ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് ആണ് കൈരളി യുകെയുടെ പ്രവർത്തനങ്ങൾക്ക് തിരി തെളിയിക്കുക.

പൊതുസമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന കലാസാംസ്കാരിക സന്ധ്യയിൽ ആകർഷകമായ നിരവധി കലാ പരിപാടികളാണ് കൈരളി യുകെ ഒരുക്കുന്നത്. ജിഎസ് പ്രദീപ് കലാസാംസ്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്യും. കൈരളി ടിവി അശ്വമേധം മുൻ പ്രോഗ്രാം ഡയറക്ടർ സന്തോഷ് പാലി , AIC സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ , AIC  കൾച്ചറൽ കമ്മിറ്റി ചെയർമാൻ രാജേഷ് ചെറിയാൻ , പ്രിയാ രാജൻ  സ്വാഗതസംഘം ഭാരവാഹികളായ രാജേഷ് കൃഷ്ണ , ബിനോജ് ജോൺ തുടങ്ങിയവർ സംസാരിക്കും.

ഡോ. മീനാ ആനന്ദ് അവതരിപ്പിക്കുന്ന കഥക് , പഞ്ചാബി കലാകാരിയും നടിയുമായ രൂപ് കാട്കറുടെ പാട്ടുകൾ, അമൃത ജയകൃഷ്ണന്റെ ഭരതനാട്യം ,ജിഷ്ണുദേവിന്റെ തെരുക്കൂത്ത് , അലക്‌ത ദാസിന്റെ ബംഗാളി ഗാനം   തുടങ്ങിയവ സദസ്സിന്റെ മനം കവരും. ഏറെ പുതുമയുള്ള  ലിക്വിഡ് ഡ്രം പരിപാടി പ്രമുഖ DJ നിധി ബോസ്സ് യുകെയിലെ വേദിയിൽ ആദ്യമായി അവതരിപ്പിക്കും. ഇവരോടൊപ്പം ഹരീഷ് പാലാ , എബ്രഹാം കുര്യൻ , മഞ്ജു റെജി തുടങ്ങിയ പ്രതിഭകളും വേദിയിലെത്തും. തുടർന്ന് അറിവിന്റെ മാമാങ്കമായ അശ്വമേധം പരിപാടി അരങ്ങേറും. ഗ്രാൻഡ്മാസ്റ്റർ ജിഎസ് പ്രദീപിനോടൊപ്പം പരിപാടി നയിക്കുന്നത് അശ്വമേധം മുൻ പ്രോഗ്രാം ഡയറക്ടർ സന്തോഷ് പാലിയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here