തുഞ്ചൻ ട്രസ്റ്റ് എൻഡോവ്മെൻറ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

0
189

കോഴിക്കോട് : തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റ് കൊൽക്കത്ത കൈരളി സമാജം എൻഡോവ്മെൻറ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഇത്തവണ കവിതകള്‍ക്കാണ്‌ തുഞ്ചൻ ട്രസ്റ്റ് എംപ്ലോയ്മെൻറ് അവാർഡുകൾ നൽകുന്നത്. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാത്ത കവിതാസമാഹാരത്തിനാണ് ഇത്തവണത്തെ അവാർഡ്. 15000 രൂപയാണ് ആണ് അവാർഡ് തുക.

സാഹിത്യ മേഖലയിലെ പ്രമുഖരായിരിക്കും വിജയികളെ കണ്ടെത്തുന്നത്. എഴുത്തുകാർ അവരുടെ സൃഷ്ടികളുടെ സമാഹാരത്തിന്റെ മൂന്നു കോപ്പികൾ സഹിതം ഫെബ്രുവരി 10 ന് മുൻപായി അപേക്ഷിക്കണം. വിശദമായ വിവരങ്ങളും ആളും മറ്റ് അന്വേഷണങ്ങളും 04942422213 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

രചനകൾ അയക്കുമ്പോൾ വ്യക്തിഗതമായ വിവരങ്ങൾ സൂചിപ്പിക്കുന്ന ഒന്നും തന്നെ കോപ്പികളിൽ ഉണ്ടാവാൻ പാടുള്ളതല്ല. വ്യക്തി വിവരങ്ങൾ പ്രത്യേകം മറ്റൊരു പേപ്പറിൽ അപേക്ഷാ സഹിതം എഴുതേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here