gnn24x7

കോവാക്സിൻ ഉപയോഗിച്ച് പാർശ്വഫലം ഉണ്ടായാൽ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന്

0
220
gnn24x7

ഹൈദരാബാദ്: കോവാക്സിൻ  എടുത്തവർക്ക്  ഏതെങ്കിലും രീതിയിലുള്ള പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നഷ്ടപരിഹാരം നൽകുവാൻ കമ്പനി തയ്യാറാണെന്ന് വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് കുത്തിവെപ്പ് സ്വീകരിക്കുന്നതിന് മുൻപായി നല്കുന്ന സമ്മതപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അത്രയ്ക്കും ഉറപ്പ് കമ്പനി ഉപയോക്താക്കൾക്ക് നൽകുന്നതായി സമ്മതപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. വാക്സിൻ എടുത്ത ഒരു വ്യക്തിക്കും  ഇത്രയും സമയം വരെ ഒരു പാർശ്വഫലങ്ങളോ മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല.

വാക്സിൻ എടുക്കുന്ന സന്ദർഭത്തിൽ ഏതെങ്കിലും വിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളോ മറ്റു ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ ആ രോഗിയുടെ എല്ലാവിധ ചെലവുകൾ സഹിതം എല്ലാ ചികിത്സാ ചെലവുകളും വഹിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഗുരുതര ആരോഗ്യപ്രശ്നം നേരിടുന്നവർക്ക് സ്പോൺസറായ BBILനഷ്ടപരിഹാരം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും വിതരണം ചെയ്തത് കോവാക്‌സിനും കോവിഷീല്‍ഡും ആണ്. പ്രധാനപ്പെട്ട സംസ്ഥാനങ്ങളായ ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, അസം, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവടങ്ങളിലൊക്കെ ഈ രണ്ട് വാക്‌സിനേഷനുകളും വിതരണം ചെയ്തു കഴിഞ്ഞു. ഇതുവരെ ഇന്ത്യയില്‍ ഒരാള്‍ക്കും മറ്റു പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കേരളത്തില്‍ കോവി ഷീല്‍ഡ് ആണ് വിതരണം ചെയ്തത്. 80000ത്തില്‍പരം വരുന്ന മെഡിക്കല്‍ വിഭാഗത്തിലെ ജോലിക്കാര്‍ കോവിഷീല്‍ഡ് കേരളത്തില്‍ സ്വീകരിച്ചു കഴിഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here