gnn24x7

സ്വകാര്യതാനയം വാട്സ്ആപ്പ് മൂന്നുമാസം കാലത്തേക്ക് ഇന്ത്യയിൽ നിർത്തിവെച്ചു

0
522
gnn24x7

മുംബൈ: പുതിയ സ്വകാര്യത നിയമപ്രകാരം  ഫെബ്രുവരി മുതൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വാട്ട്സ്ആപ്പിന് ഇന്ത്യയിൽ കനത്ത തിരിച്ചടി ലഭിച്ചു. ഇന്ത്യയിൽ നിന്ന് കനത്ത പ്രതിഷേധമാണ് വാട്സാപ്പിന് നേരിടേണ്ടിവന്നത്. കൂടാതെ ചില ഭാഗങ്ങളിൽനിന്ന് നിയമപരമായ നടപടികൾക്ക് വരെ പലരും മുതിർന്ന സാഹചര്യത്തിൽ വാട്സ്ആപ്പ് ഇന്ത്യയിലെ നിയമവ്യവസ്ഥിതി മൂന്നുമാസം കാലത്തേക്ക് വേണ്ടെന്നുവെച്ചതായി ബ്ലോഗിലൂടെ അറിയിപ്പു നൽകി.

എന്നാൽ വ്യാപകമായി പുതിയ നയതന്ത്രങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകളാണ് പ്രചരിക്കുന്നത് ഇത്തരം തെറ്റിദ്ധാരണകൾ പൂർണമായി വ്യക്തമാക്കി പുതിയ നയവും വ്യക്തികളുടെ സ്വാതന്ത്ര്യവും എത്രത്തോളം സംരക്ഷിക്കപ്പെടും എന്നും അധികം താമസിയാതെ കമ്പനി വ്യക്തമാക്കുമെന്നും വെളിപ്പെടുത്തി. മുൻപ് പറഞ്ഞത് പ്രകാരം ഇന്ത്യയിൽ  ഫെബ്രുവരി എട്ടിനു ശേഷം ഒരു അക്കൗണ്ടുകളും റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് വാട്സപ്പ് വ്യക്തമാക്കി.
ആഗോളതലത്തിൽ വാട്ട്സ് ആപ്പിന് കനത്ത തിരിച്ചടിയാണ് ഈ കഴിഞ്ഞ രണ്ടാഴ്ചകളിൽ  സംഭവിച്ചത്. ലക്ഷക്കണക്കിന്  ഉപയോക്താക്കൾ സിഗ്നൽ ടെലിഗ്രാം എന്നിവയിലേക്ക് ചേക്കേറി .

വാട്സാപ്പിലെ വ്യക്തിഗതവിവരങ്ങൾ ഫേസ്ബുക്കിന് കൈമാറുമെന്ന നയമാണ്  ഇപ്പോൾ വാട്ട്സ്ആപ്പിന് കുരുക്കിയത്. എന്നാൽ വാസ്തവത്തിൽ ഫേസ്ബുക്ക് ഇപ്പോൾ തന്നെ ഓരോ വ്യക്തിയുടെയും നിരവധി  സ്വകാര്യവിവരങ്ങൾ അവർ അക്കൗണ്ട് എടുക്കുന്നതിലൂടെ വ്യക്തികളിൽനിന്നും ശേഖരിക്കുന്നുണ്ട്. എന്നാൽ എന്നാൽ വാട്സ്ആപ്പിൽ നിന്നും വിവരങ്ങൾ ഫേസ്ബുക്കിലേക്ക് കൊടുക്കുന്നതിലൂടെ എന്താണ് സംഭവിക്കുന്നത് എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here