gnn24x7

ന്യൂസീലാൻഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം; പ്രതി ബ്രൻ്റൺ ടാറൻ്റ് മൂന്ന് മാസത്തോളം ഇന്ത്യയിൽ തങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്

0
231
gnn24x7

ന്യൂഡൽഹി: ന്യൂ സീലാൻഡിലെ രണ്ട് മസ്ജിദുകളിൽ 51 മുസ്‌ലിങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രൻ്റൺ ടാറൻ്റ് മൂന്ന് മാസത്തോളം ഇന്ത്യയിൽ തങ്ങിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. ബ്രൻ്റൺ ഇന്ത്യയിൽ തങ്ങിയെന്ന ന്യൂസീലാൻഡ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്ര ഏജൻസികള്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ്.

2019 മാര്‍ച്ച് 15നാണ് ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം നടന്നത്. ബ്രന്റന്‍ നടത്തിയ വെടിവെപ്പിൽ 51 മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടു ഇതിൽ 5 ഇന്ത്യക്കാരും ഉൾപ്പെടുന്നു. തുടർന്ന് ഇയാൾ 2015 നവംബര്‍ 21നും 2016 ഫെബ്രുവരി 18നും ഇടയിൽ മൂന്ന് മാസത്തോളം ഇയാള്‍ ഇന്ത്യയിൽ തങ്ങിയെന്നാണ് റിപ്പോർട്ട്. മൂന്ന് വര്‍ഷത്തിനിടയ്ക്ക് ഇയാൾ 57 രാജ്യങ്ങളാണ് സന്ദർശിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ കാലം സന്ദര്‍ശിച്ചത് ഇന്ത്യയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്.

ന്യൂസിലാന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ തീവ്രവാദ ആക്രമണമായിരുന്നു ക്രെസ്റ്റ് ചര്‍ച്ചിലേത്. ആക്രമണത്തെ തുടർന്ന് പോലീസ് അന്വേഷണത്തിൽ ബ്രൻ്റൺ പിടിയിലാവുകയും ഇയാളെ പരോളില്ലാത്ത ജീവപര്യന്തം തടവിന് കോടതി വിധിക്കുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here