gnn24x7

വ്യവസായ മേഖലൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 120 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്

0
179
gnn24x7

സൗദി; രാജ്യത്തിന്റെ സാമ്പത്തിക മേഖലകളിലുടനീളം യോഗ്യതയുള്ള സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇപ്പോഴിതാ വ്യാവസായിക നഗരങ്ങളിലും സാങ്കേതിക മേഖലകളിലും ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 120 ശതമാനം വർദ്ധിച്ചതായി സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആൻഡ് ടെക്നിക്കൽ സോൺസ് (മോഡോൺ) അധികൃതര്‍ വെളിപ്പെടുത്തി.

2019 ആരംഭത്തില്‍ 7860 വനിതകളാണ് വ്യവസായ രംഗത്ത് ജോലി ചെയ്തിരുന്നതെങ്കില്‍ 2020 മാര്‍ച്ചോടെ  17,000 സ്ത്രീകളാണ് തൊഴിലാളികളായെത്തിയത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അധികാരം “വളരെയധികം മുന്നോട്ട് പോയിരിക്കുന്നു” എന്നും വ്യാവസായിക മേഖലയിലെ സ്ത്രീ ശാക്തീകരണത്തിനായി ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മോഡോൺ ഡയറക്ടർ ജനറൽ ഖാലിദ് അൽ സലേം പറഞ്ഞു.

വ്യാവസായിക നഗരമായ ദമ്മാമിൽ സ്ത്രീകളുടെ നിക്ഷേപം സാധ്യമാക്കുന്നതിനായി 2021 ൽ ചെറിയ പ്രീ ഫാബ്രിക്കേറ്റഡ് ഫാക്ടറികൾ ആരംഭിക്കുമെന്ന് അൽ-സേല കൂട്ടിച്ചേർത്തു.

വ്യവസായ മേഖലയില്‍ ഏറ്റവും കൂടുതല്‍ സൗദി വനിതകള്‍ തൊഴിലെടുക്കുന്നത് റിയാദിലാണ്. ഇവിടെയുള്ള 12 വ്യവസായ സിറ്റികളിലായി 11750 പേരാണ് വനിതാ ജീവനക്കാരാണ് ഉള്ളത്. വെസ്റ്റേണ്‍ റീജ്യണിലെ 13 ഇന്‍ഡസ്ട്രിയല്‍
സിറ്റികളിൽ 3500 വനിതക ജീവനക്കാരുണ്ട്. കിഴക്കന്‍ മേഖലയിലെ 10 വ്യവസായ നഗരങ്ങളിലായി 1750 വനിതാ ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here