ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് ലക്ഷം റൺസ് തികയ്ക്കുന്ന ആദ്യ ടീമായി ഇംഗ്ളണ്ട് മാറി. ദക്ഷിണാഫ്രിക്കയുമായുള്ള നാലാം ടെസ്റ്റിന്റെ ആദ്യ ദിവസമാണ് ഇംഗ്ലണ്ട് ചരിത്രനേട്ടം കുറിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ഇംഗ്ലണ്ടിന് വിക്കറ്റുകൾ നഷ്ടമായി. ആദ്യദിനം കളി നിർത്തുമ്പോൾ നാലിന് 192 റൺസ് എന്ന നിലയിലാണ് അവർ.
ഓപ്പണർമാരായ സാക്ക് ക്രാലിയും ഡോം സിബ്ലിയും ചേർന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. ആദ്യ അർദ്ധസെഞ്ച്വറി നേടിയ ക്രോളി മികച്ച ഫോമിലായിരുന്നു.
റൂട്ട് (25), ഒല്ലി പോപ്പ് (22) എന്നിവരാണ് ക്രീസിലുള്ളത്. മോശം വെളിച്ചത്തെ തുടർന്ന് ആദ്യദിവസത്തെ കളി നേരത്തെ നിർത്തുകയായിരുന്നു.
സൂപ്പർ താരം ബെൻ സ്റ്റോക്ക്സ് രണ്ടു റൺസെടുത്ത് പുറത്തായത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. എന്നാൽ 107ൽ ആദ്യ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് നാലിന് 157 എന്നനിലയിലായി. 112 പന്ത് നേരിട്ട ക്രോളി 11 ബൗണ്ടറികൾ ഉൾപ്പടെ 66 റൺസെടുത്താണ് പുറത്തായത്.
മികച്ച ബാറ്റിങ് പുറത്തെടുത്ത സിബ്ലി 93 പന്തിൽനിന്ന് 44 റൺസെടുത്തു. ടെസ്റ്റ് ക്രിക്കറ്റിൽ 7500 റൺസ് തികച്ച ജോ റൂട്ട് തന്നെയാണ് ഇംഗ്ലണ്ടിനെ അഞ്ച് ലക്ഷം റൺസ് എന്ന നാഴികക്കല്ലിലേക്ക് എത്തിച്ചത്.