തിരുവനന്തപുരം: പ്രസ് ക്ലബിൽ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെ പോലീസ് കേസ്.തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുള്ളത്. സെൻകുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ കടവിൽ റഷീദാണ് പരാതി നൽകിയത്.
Home Global News Kerala മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് ടി.പി. സെൻകുമാറിനെതിരെ കേസ്