മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി യിൽ കേരളം മുംബൈയെ തകർത്തു. തൻറെ അതിവേഗ സെഞ്ച്വറിയിൽ മുഹമ്മദ് അസറുദ്ദീൻ ആണ് കേരളത്തിന് ഇന്ന് വിജയത്തിൻറെ നെടുംതൂണായി കളിച്ചത്. 37 പന്തിൽ അതിവേഗ സെഞ്ച്വറി നേടി 20 – 20 ടൂർണമെന്റിൽ കേരളത്തിന് മുഹമ്മദ് അസറുദ്ദീൻ വിജയം സമ്മാനിച്ചു.54 ബാളില്‍ 11 സിക്സും 9 ബൗണ്ടറികളുമായി കളം നിറഞ്ഞാടിയ അസറുദ്ദീന്‍ 137 റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറുകളിൽ 197 റൺസെടുത്തു. തുടർന്ന് പിന്തുടർന്ന് കേരളം 15.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അതിൽ 201 റൺസെടുത്ത് വിജയം സ്വന്തമാക്കി. ക്യാപ്റ്റൻ സഞ്ജു സാംസൺന്റെയും റോബിൻ ഉത്തപ്പയുടെയും വിക്കറ്റുകളാണ് കേരളത്തിന് ആകെ നഷ്ടമായത്. റോബിൻ ഉത്തപ്പ 33 റൺസും സഞ്ജു സാംസൺ 22 ഫ്രണ്ട്സും എടുത്തിരുന്നു. എന്നാൽ കേരളത്തിലെ സച്ചിൻ ബേബി രണ്ട് റൺസെടുത്ത് പുറത്താകാതെ നിന്നു .
ടോസ് നേടിയ കേരള ക്യാപ്ടന്‍ സഞ്ജു സാംസണ്‍ മുംബയ്‌യെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാൽ കളി തുടങ്ങിയ നിമിഷങ്ങളിൽ സഞ്ജുവിനെ തീരുമാനം തെറ്റായിരുന്നു എന്ന് വരെ സംശയിക്കേണ്ടി വന്നു. മുംബൈയ്ക്ക് വളരെ മികച്ച തുടക്കം ലഭിച്ചു. ഓപ്പണര്‍മാരായ ഭൂപീന്ദ്ര ജെയിസ്‌വാളും ആദിത്യ താരെയും ചേര്‍ന്ന് മുംബയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്.





































