gnn24x7

കോവിഡ് പശ്ചാത്തലത്തിൽ പ്രമുഖ താരങ്ങളില്ലാതെ യുഎസ് ഓപ്പൺ

0
159
gnn24x7

കോവിഡ് പശ്ചാത്തലത്തിൽ പ്രമുഖ താരങ്ങളില്ലാതെ യുഎസ് ഓപ്പൺ. റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരടക്കമുള്ള താരങ്ങൾ ടൂർണമെന്റിൽ നിന്നും വിട്ടു നിൽക്കും. ഓഗസ്റ്റ് 31 നാണ് യുഎസ് ഓപ്പൺ ആരംഭിക്കുന്നത്.

ലോകത്താകമാനം സാഹചര്യം വളരെ മോശമാണ്. കോവിഡ‍് കേസുകൾ വർധിച്ചു കൊണ്ടിരിക്കുകയാണ്.

ഇപ്പോഴും വൈറസിനെ നിയന്ത്രണവിധേയമാക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നില്ല.

ഒരിക്കലും ആഗ്രഹിക്കാത്ത തീരുമാനമാണ് എടുക്കേണ്ടി വന്നതെന്നും റാഫേൽ നദാൽ പ്രതികരിച്ചു.

റാഫേൽ നദാലിന്റെ ട്വീറ്റിന് പ്രതികരണവുമായി യുഎസ് ഓപ്പൺ ഡയറക്ടർ സ്റ്റാസി അലസാറ്ററും എത്തിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിനിടയിൽ ടൂർണമെന്റുമായി മുന്നോട്ടുപോകാനുള്ള സംഘാടകരുടെ തീരുമാനത്തിൽ അതൃപ്തിയുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.

സംഘാടകരും താരങ്ങളും കൊവിഡിന്റെ ഗൗരവം മനസിലാക്കണമെന്ന് കിർഗിയോസ് പറഞ്ഞു. എന്നാൽ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നാണ് യുഎസ് ടെന്നിസ് അസോസിയേഷന്‍ പറയുന്നത്.

നൊവാക് ജോക്കോവിച്ചിന്റെ നേതൃത്വത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ ജോക്കോവിച്ച് അടക്കമുള്ള താരങ്ങൾക്ക് കോവിഡ് ബാധിച്ചിരുന്നു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here