ബാഴ്സലോണ: ലാലിഗ ഫുട്ബോളിലെ റയല്‍ ബെറ്റിസിനെതിരെ ബാഴ്സലോണക്ക് വിജയം. ബെറ്റിസിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബാഴ്സ കീഴടക്കി. സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് അസിസ്റ്റിന്റെ പിൻബലത്തിലാണ് ബാഴ്സയുടെ വിജയം.
ഫ്രങ്കീ ഡി ജോംഗ് (9), സെര്‍ജിയോ ബസ്ക്വറ്റ്സ്(45+3), ക്ലെമെന്റ് ലെൻഗ്ലെറ്റ്(72) എന്നിവരാണ് ബാഴ്സയുടെ ഗോൾ സ്കോറർമാർ. സെർജിയോ കനലെസ്(6), നബിൽ ഫെകിർ(26) എന്നിവർ ബെറ്റിസിനായി വലകുലുക്കി. 76-ാം മിനിറ്റിൽ നബീല്‍ ഫെകിർ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ ബെറ്റിസ് പിടിച്ചുനിന്നു.
23 മത്സരങ്ങളിൽ 49 പോയിന്റാണ് ബാഴ്സയ്ക്ക്. ഒന്നാമതുള്ള റയലിനെക്കാൾ മൂന്നു പോയിന്റ് മാത്രം പിന്നിലാണ് ബാഴ്സലോണ. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ ഒസാസുനയെ 4-1ന് റയൽ തകർത്തിരുന്നു.