gnn24x7

ആറ് വശത്തും ഗ്ലാസ്; അത്യുഗ്രന്‍ ഐഫോണുമായി ആപ്പിള്‍?

0
666
gnn24x7

ബ്ലാക്ക് ആൻഡ് വൈറ്റ് ഡിസ്പ്ലേകളുടെ കാലം മുതൽ കമ്പനികള്‍ നടത്തിവരുന്ന ഒരു ശ്രമമാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പിന്നിലെ ഡിസ്പ്ലേ. നോക്കിയയും സാംസങും എൽജിയും ഒക്കെ ഇതിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും പൂർണ്ണ വിജയത്തിലേക്ക് എത്തിയിരുന്നില്ല.

ഇപ്പോൾ പുറത്തിറങ്ങുന്ന സാംസങിൻറെ ചില മോഡലുകളിൽ എഡ്ജ് ഡിസ്പ്ലേ എന്ന പേരിൽ ഫോണിൻറെ വോളിയം സ്വിച്ചിംഗ് പകരമായി ആയി ഡിസ്പ്ലേ വളഞ്ഞ് അതിൽതന്നെ വർച്വൽ വോളിയം ബട്ടണുകൾ വന്ന രീതി നിലവിലുണ്ട്.

ഇതിനിടെയാണ് എപ്പോഴും പുതുമകൾ പരീക്ഷിക്കുന്ന ആപ്പിൾ കമ്പനി ആറുഭാഗവും ഡിസ്പ്ലേ ഉള്ള അവരുടെ കൺസെപ്റ്റ് ഫോണിനെ കുറിച്ച് അറിയിക്കുന്നത്. മുൻപ്രതലവും പിൻ പ്രതലവും ടച്ച് സ്ക്രീൻ ആയ ഒരു ഫോൺ പുറത്തിറക്കുന്നതിനെ കുറിച്ചാണ് ആപ്പിൾ ഇപ്പോൾ അപേക്ഷ നൽകിയിട്ടുള്ള പുതിയ പേറ്റന്റിൽ പറഞ്ഞിരിക്കുന്നത്. ഫോൺ തിരിച്ചു കാണിക്കാതെ തന്നെ ചിത്രങ്ങളും വിവരങ്ങളും മുൻപിൽ നിൽക്കുന്ന ആൾക്ക് കാണാന്‍ ഈ പുതിയ രീതിയിലൂടെ കഴിയും.

എല്ലാ വശങ്ങളിലും ഡിസ്പ്ലേ ഉള്ളതുകൊണ്ട് തന്നെ ഫോണിൻറെ മെയിൻ ക്യാമറയിൽ തന്നെ സെൽഫികൾ എടുക്കാൻ കഴിയും എന്നതും എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്. വോളിയം കണ്ട്രോൾ അടക്കമുള്ള കാര്യങ്ങൾക്ക് വെർച്ചൽ സ്വിച്ചുകളായിരിക്കും ഉണ്ടായിരിക്കുക.  ഇതോടൊപ്പംതന്നെ ഒരു സ്മാർട്ട് കെയ്സും ഐ ഫോണിൻറെ കൺസപ്റ്റ് പ്രോഡക്ട്സിന്റെ കൂട്ടത്തിൽ ഉണ്ട്. ഒരുപക്ഷേ ഈ ഫോണിന് ഏറ്റവും കൂടുതൽ ഉപകാരപ്രദമായ ഒരു കെയ്സ് ആയിരിക്കുമിത്.

മറ്റു ഫോണുകളെ അപേക്ഷിച്ച് ഐ ഫോണിൻറെ ഭാഗങ്ങള്‍ക്കും accessories -നും വില കൂടുതലാണ്. അബദ്ധവശാൽ വീഴ്ചയിൽ ഉണ്ടാവുന്ന ആഘാതങ്ങളിൽ ഐഫോൺ മിക്കപ്പോഴും ഉപഭോക്താക്കളുടെ പേഴ്സ് കാലിയാക്കാറുണ്ട്. ഇതിനൊരു പരിഹാരമായാണ് ഐഫോൺ ഇപ്പോൾ പുതിയ സ്മാർട്ട് കെയ്സ് നിർമ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുവേണ്ടിയുള്ള പേറ്റൻറിന്റെ കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഫോൺ താഴേക്ക് വീഴുമ്പോൾ, വീഴ്ചയുടെ ഗതി മനസ്സിലാക്കാനും തൽസമയം കെയ്സിന്റെ നിർമ്മാണ ഘടന മാറുകയും ചെയ്യും.

ഇലക്ട്രോ മെക്കാനിക്കൽ വസ്തുക്കളുപയോഗിച്ച് ആയിരിക്കും ഈ കെയ്സ് നിർമ്മിക്കുന്നത്. സെൻസറുകളുടെ സഹായത്തോടെ വീഴുകയാണ് എന്ന് സ്വയം മനസ്സിലാക്കി കട്ടികൂടി ഫോണിനെ വീഴ്ചയുടെ ആഘാതത്തിൽ നിന്ന് ഇത് രക്ഷിക്കും. എന്നാല്‍, ഈ കെയ്സിന്റെ കൺസെപ്റ്റ് മോഡൽ പോലും ഇതുവരെ നിർമ്മിച്ചിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here