gnn24x7

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പരിക്കേറ്റ നാലു ഇന്ത്യന്‍ സൈനികര്‍ കൂടി ഗുരുതരാവസ്ഥയില്‍

0
173
gnn24x7

ന്യൂദല്‍ഹി: ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പരിക്കേറ്റ നാലു ഇന്ത്യന്‍ സൈനികര്‍ കൂടി ഗുരുതരാവസ്ഥയില്‍. ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐക്കാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 20 സൈനികര്‍ മരണപ്പെട്ടാനാണ് കേന്ദ്ര സേന അറിയിച്ചിരുന്നത്.

17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു. ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്.

ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മരണ വിവരം ചൈന പുറത്തു വിട്ടിട്ടില്ല.
സംഘര്‍ഷത്തില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ-ചൈമന സംഘര്‍ഷത്തില്‍ ചൈനീസ് കാന്‍ഡറും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയാ എ.എന്‍.ഐ ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്്. 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് എ.എ.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേ സമയം ഇതു സംബന്ധിച്ച് ചൈനീസ് മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘര്‍ഷത്തില്‍ അപകടം പറ്റിയിട്ടുണ്ടെന്ന് ചൈനീസ് സൈനിക ( പി.എല്‍.എ) വക്താവ് അറിയിച്ചിരുന്നു. എന്നാല്‍ മരണ വിവരം പറയുന്നില്ല. ചൈനീസ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ എഡിറ്ററും ചൈനീസ് ഭാഗത്തും അപകടം പറ്റിയിട്ടുണ്ടെന്ന് പറയുന്നുണ്ട്. എന്നാല്‍ മരണ വിവരത്തില്‍ ഇവരും നിശ്ബദരാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here