gnn24x7

കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാൽ മാത്രം സത്യപ്രതിജ്ഞയ്ക്ക് അനുമതി; ഗവർണർക്ക് നിയമോപദേശം

0
287
gnn24x7

ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ കോടതി പൂർണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാൽ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതിനൽകിയാൽ മതിയെന്ന് ഗവർണർക്ക് നിയമോപദേശം. സജി ചെറിയാനെ അടിയന്തരമായി മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ഗവർണറുടെ നിയമോപദേഷ്ടാവ് ഡോ. എസ്. ഗോപകുമാരൻ നായർ നൽകിയിരിക്കുന്ന ഉപദേശത്തിൽ പറയുന്നു.

മുഖ്യമന്ത്രി തിടുക്കപ്പെട്ട് നൽകിയിരിക്കുന്ന നോട്ടീസിൽവിശദാംശങ്ങൾ ആരായണമെന്നും നിയമോപദേശത്തിലുണ്ട്. ഭരണഘടനാ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചുമതല ഗവർണർക്കുണ്ട്. ഇക്കാര്യം ജനങ്ങൾ അറിയണം. സജി ചെറിയാൻ നടത്തിയ വിവാദപ്രസംഗമടക്കം പരിശോധിച്ചാണ് നിയമോപദേശം നൽകിയിരിക്കുന്നത്. ഭരണഘടനയോട് കൂറുപുലർത്തുമെന്ന് പ്രതിജ്ഞചെയ്ത് അധികാരമേൽക്കുന്ന മന്ത്രിക്ക് ഒട്ടും യോജിക്കാത്ത പ്രസംഗമാണ് നടത്തിയത്. എന്നാൽ, ഭരണഘടനയെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഗവർണർക്കുള്ളത്. അതിനായി പരമാവധി ശ്രമം ഉണ്ടാകണമെന്ന് ഭരണഘടനാ അനുച്ഛേദം 159-ൽ നിഷ്കർഷിക്കുന്നുണ്ടെന്നും ലീഗൽഅഡ്വൈസർ നൽകിയ നിയമോപദേശത്തിലുണ്ടെന്ന്സ്റ്റാൻഡിങ് കോൺസൽ എസ്. പ്രസാദ് അറിയിച്ചു.

സജി ചെറിയാന് വീണ്ടും മന്ത്രിയാവാനുള്ള സത്യപ്രതിജ്ഞ ബുധനാഴ്ച നടത്തുന്നതിൽ സർക്കാർ സമ്മർദത്തിലായിരിക്കുകയാണ്. വിശദപരിശോധനയ്ക്കുശേഷം മാത്രമാകും തീരുമാനമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയതോടെയാണിത്.

സത്യപ്രതിജ്ഞയ്ക്ക് അനുമതിതേടി ചീഫ് സെക്രട്ടറി നൽകിയ കത്തിന് ഇതുവരെ രാജ്ഭവൻമറുപടിനൽകിയിട്ടില്ല. തലസ്ഥാനത്ത് എത്തിയ ഗവർണർ, സത്യപ്രതിജ്ഞ മുടങ്ങിയേക്കുമെന്ന സൂചനനൽകി.

ഗവർണർക്ക് മുമ്പിൽ രണ്ടുവഴികളാണുള്ളത്. ഭരണഘടന അധിക്ഷേപത്തിന്റെ കാരണം സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിച്ചിട്ടില്ലാത്തതിനാൽ, മുഖ്യമന്ത്രി നൽകിയ കത്തിനെമാത്രം അടിസ്ഥാനമാക്കി ബുധനാഴ്ച സത്യപ്രതിജ്ഞനടത്താൻ അനുമതി നൽകാനാകും. പ്രസംഗത്തെക്കുറിച്ച് പ്രതിപക്ഷം ഗവർണർക്ക് പരാതിനൽകിയിരുന്നു. കേസും നിലനിൽക്കുന്നുണ്ട്. അതിനാൽ, സർക്കാരിന് എന്താണ് വിശദീകരിക്കാനുള്ളതെന്ന് ആരാഞ്ഞശേഷം തീരുമാനമെടുക്കുകയാണ് രണ്ടാമത്തെ വഴി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here