gnn24x7

‘കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് മാർച്ച് മുപ്പതിനുളളിൽ ഒരു ലക്ഷം രൂപ വീതം നൽകണം’:ഹൈക്കോടതി

0
130
gnn24x7

വിരമിച്ചവർക്കുള്ള ആനൂകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആർടിസി മുന്നോട്ട് വച്ച നിർദ്ദേശം ഹൈക്കോടതി അംഗീകരിച്ചു.1 ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ നൽകാം എന്ന് വാദമാണ് കോടതി അംഗീകരിച്ചത്. ബാക്കി തുക കിട്ടുന്ന മുറക്ക് മുൻഗണന അനുസരിച്ചു നൽകും എന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. വിരമിച്ചവർക്ക് ആനുകൂല്യം നൽകാത്തത് മനുഷ്യാവകാശലംഘനമെന്ന് നിരീക്ഷിച്ച കോടതി,ഇടപെടാതെ ഇരിക്കാനാകില്ല എന്ന് വ്യക്തമാക്കി.

3200 കോടി രൂപയുടെ ലോൺ ഉണ്ട് എന്ന് കെഎസ്ആർടിസി അറിയിച്ചു. ഹർജിക്കാർക്ക് മാത്രം 50 ശതമാനം ആനുകൂല്യങ്ങൾ നൽകാൻ 8 കോടി വേണം പത്തുമാസം കൊണ്ട് മുഴുവൻ പേർക്കുള്ള ആനുകൂല്യവും നൽകിക്കൂടേ എന്ന് കോടതി ചോദിച്ചു.വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്റെ 10 ശതമാനം മാറ്റിവെക്കണമെന്നത് കോടതി ഉത്തരവാണ്.ആരോട് ചോദിച്ചിട്ടാണ് അത് നിർത്തിയതെന്ന് കോടതി ചോദിച്ചു.ഏപ്രിൽ മുതൽ വീണ്ടും മാറ്റിവെക്കാമെന്ന് കെഎസ്ആർടിസി അറിയിച്ചു.മാർച്ച് മുതൽ നിർബന്ധമായും ചെയ്യണമെന്ന് കോടതി നിർദേശിച്ചു.തുടർന്നാണ് 1 ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളിൽ നൽകാം എന്ന് കെഎസ്ആർടിസിയുടെ വാദം കോടതി അംഗീകരിച്ചത്.

മക്കളുടെ വിവാഹം, ആശുപത്രി ആവശ്യങ്ങൾ എന്നിവകൂടി പരിഗണിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ മുൻഗണന നിശ്ചയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.മാനേജിങ് ഡയറക്ടർക്ക് പെൻഷൻ ആനുകൂല്യത്തിന് അർഹതയുളളവർ കത്ത് നൽകിയാൽ രണ്ടാഴ്ചക്കുളളിൽ തീരുമാനം എടുക്കണം.ഹർജികൾ പിന്നീട് പരിഗണിക്കാനായി മാറ്റിഏപ്രിലിൽ കെ എസ് ആർ ടി സി കോർപ്പസ് ഫണ്ട് പുനസ്ഥാപിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.ഇതിൽ ഫണ്ട് വന്നാൽ എത്രവയും വേഗം ബാക്കി ഉള്ളവർക്ക് പണം നൽകണമെന്നും കോടതി നിർദേശിച്ചു മാർച്ച് 31 ന് ഹർജി വീണ്ടും പരിഗണിക്കും.ഈ മാസം 28ന് മുന്പ് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യണമെന്ന ഉത്തരവ് മോഡിഫൈ ചെയ്താണ് പുതിയ ഇടക്കാല ഉത്തരവ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here