gnn24x7

എത്രവലിയ തുകയും 24 മണിക്കൂറും കൈമാറാം: ആര്‍.ടി.ജി.എസ് പുതിയ രീതിയില്‍

0
474
gnn24x7

ന്യൂഡല്‍ഹി: റിസര്‍വ്ബാങ്ക് ഒണ്‍ലൈന്‍ പണമിടപാടില്‍ വലിയ മാറ്റങ്ങള്‍ ഡിസംബര്‍ മുതല്‍ പ്രാബല്ല്യത്തില്‍ വരുത്തുവാന്‍ പോവുകയാണ്. റിയല്‍ ടൈം ഗ്രോസ് സെന്റില്‍മെന്റ് അഥവാ (RTGS) സംവിധാനത്തില്‍ വലിയ മാറ്റങ്ങളാണ് റിസര്‍വ് ബാങ്ക് പ്രാബല്ല്യത്തില്‍ വരുത്തുന്നത്. അതുപ്രകാരം ആര്‍.ടി.ജി.എസ് പ്രകാരം എത്ര വലിയ തുകയും 24 മണിക്കൂറും കൈമാറാന്‍ സാധ്യമാവുന്നു എന്നതാണ്.

ഡിസംബര്‍ മാസം മുതല്‍ ഇത് പ്രാബല്ല്യത്തില്‍ വരുമെന്ന് പണവായ്പ നയ പ്രഖ്യാപന വേളയില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ പ്രസ്താവിച്ചു. കൂടാതെ എന്‍.ഇ.എഫ്.ടി നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ സംവിധാനവും പരിഷ്‌കരിച്ച് 24 മണൃക്കൂര്‍ ആയി മാറ്റുന്നുണ്ട്. ഇതോടെ പണമിടപാടുകാര്‍ക്ക് പ്രത്യേകിച്ച് വലിയ ബിസിനസ്സുകള്‍ ചെയ്യുന്നവര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാവും എന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ ആര്‍.ടി.ജി.എസില്‍ പണം കൈമാറുന്നതിന് ഒരു പരിധിയുമില്ല. കൂടാതെ കൈമാറുന്ന പണമിടപാടുകള്‍ റിസര്‍വ്ബാങ്ക് കൂടെ അറിയുമെന്നതിനാല്‍ റദ്ദാക്കുമെന്ന പേടിയും വേണ്ട. നിലവില്‍ പകല്‍ സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ആര്‍.ടി.ജി.എസിന് അനുവദിച്ചിരുന്ന സമയം.

മിക്കപ്പോഴും 2 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ആര്‍.ടി.ജി.എസ് പ്രധാനമായും ഉപയോഗിക്കുന്നത്. 2 ലക്ഷമാണ് ഏറ്റവും കുറഞ്ഞ പരിധി. ഇന്ത്യന്‍ ധനകാര്യമേഖലയെ ആഗോവത്കരിക്കുന്നതിനും അന്താരാഷ്രട്ര ബിസിനസ്സുകളില്‍ ഇന്ത്യയില്‍ നിന്നുള്ള പണമിടപാടുകള്‍ക്ക് കൂടുതല്‍ വ്യക്ത വരുത്തുന്നതിനുമാണ് ഈ പരികരണങ്ങള്‍ എന്നാണ് ശക്തികാന്ത ദാസ് വ്യക്തമാക്കി. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ പ്രാബല്ല്യമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായി റിസര്‍വ് ബാങ്ക് ആര്‍.ടി.ജി.എസിന്റെയും എന്‍.ഇ.എഫ്.ടിയുടെയും സര്‍വ്വീസ് ചാര്‍ജ്ജുകള്‍ എല്ലാം നീക്കം ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here