gnn24x7

കടകൾ തുറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി

0
163
gnn24x7

തിരുവനന്തപുരം: ലോക്ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് നടത്തിയ ചർച്ചയിൽ പൂർണ തൃപ്തിയുണ്ടെന്നും ഇളവുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

വ്യാപാരികളോട് സർക്കാരിന് അനുഭാവ പൂർണമായ നിലപാടാണെന്നു മുഖ്യമന്ത്രി നേതൃത്വത്തെ അറിയിച്ചു. ഭീഷണിയുടെ രൂപത്തിലല്ല വ്യാപാരികളോട് സംസാരിച്ചതെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി, സർക്കാരിനെ വിശ്വാസ്യത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താൻ കഴിയണമെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചു. നിയമം ലംഘിച്ച് കോവിഡ് കാലത്ത് കട തുറക്കുമെന്നല്ല പറഞ്ഞതെന്നും പ്രതിഷേധത്തിന്റെ ഭാഗമായി പറഞ്ഞതാണെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.

കടകൾ തുറക്കുന്നതും പ്രവർത്തിക്കാനുള്ള സമയപരിധിയും പൊലീസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനവും അടക്കമുള്ള കാര്യങ്ങൾ ചർച്ചയായി. പൊലീസ് റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here