gnn24x7

സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 21 കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

0
186
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 21 കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇതില്‍ കാസര്‍കോട് 8 പേരും , ഇടുക്കി 5 പേരും, 2 പേര്‍ കൊല്ലത്തും രോഗം സ്ഥിരീകരിച്ചു, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഒരാള്‍ വീതവും രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് 286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 256 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 165934 പേരാണ് നിലവില്‍ പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്.

165291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. 145 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8456 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 7622 എണ്ണം രോഗ ബാധയില്ലെന്ന് ഉറപ്പായി.

ഇതുവരെ രോഗബാധയുണ്ടായ 200 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. 7 പേര്‍ വിദേശികളാണ്. 76 പേരാണ് രോഗികളുമായി സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരായത്.

ഇതിന് പുറമെ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ നിസാമുദ്ധീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെയെത്തിയവരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്ന് എത്തിയവരാണ്.

സംസ്ഥാനത്ത് ഇതുവരെ നെഗറ്റീവ് ആയത് 28 പേരാണ്. ഇന്ന് തിരുവനന്തപുരം മലപ്പുറം ജില്ലകളില്‍ ഒരോ ആളുകളുടെ റിസല്‍റ്റ് നെഗറ്റീവ് ആയി. സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകവ്യാപകമായിട്ടുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന നഴ്‌സുമാരുടെ സുരക്ഷയും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയല്ലാതെ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here