gnn24x7

ആശ്രിത നിയമനം ഒരു വർഷത്തിനകം ജോലി സ്വീകരിക്കാൻസാധിക്കുന്നവർക്ക് മാത്രമാക്കുന്നത് പരിഗണനയിൽ

0
73
gnn24x7

സർക്കാർ സർവീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതർക്ക് നേരിട്ട് നിയമനം നൽകുന്നത് ഒരുവർഷത്തിനകം ജോലി സ്വീകരിക്കാൻ സാധിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. ഇതു സംബന്ധിച്ച പുതിയ ശുപാർശ നടപ്പാക്കുന്ന കാര്യം സർവീസ് സംഘടനകളുമായി ചീഫ് സെക്രട്ടറി 10-ാം തീയതി നടത്തുന്ന യോഗത്തിൽ ചർച്ചചെയ്യും.

ഓരോ തസ്തികയിലും ഓരോ വർഷവും ഉണ്ടാകുന്ന ഒഴിവുകളുടെ അഞ്ച് ശതമാനത്തിൽ മാത്രമേ ആശ്രിത നിയമനം നടത്താവൂ എന്നാണ് ഹൈക്കോടതി വിധി. ഇതനുസരിച്ച് ആശ്രിത നിയമനം നൽകുമ്പോൾ കാലതാമസം ഉണ്ടാകുകയും എല്ലാ അപേക്ഷകർക്കും നിയമനം നൽകാൻ കഴിയാത്ത സ്ഥിതിയുണ്ടാകുകയും ചെയ്യും. ഇത് പരിഹരിക്കുന്നതിനാണ് സർക്കാർ ഉദ്യോഗസ്ഥർ മരണപ്പെട്ട് ഒരു വർഷത്തിനകം ലഭിക്കുന്ന നിയമനം സ്വീകരിക്കാൻ സമ്മതമുള്ളവർക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്തുന്നത്.

പുതിയ ക്രമീകരണ പ്രകാരം ജോലി സ്വീകരിക്കാൻ സാധിക്കാത്തവർക്ക് പത്ത് ലക്ഷം രൂപ കൺസോളിഡേറ്റഡ് തുകയായി നൽകാനും ശുപാർശയുണ്ട്. ഈ വിഷയങ്ങളിൽ സർവീസ് സംഘടനകളുമായി ചർച്ച നടത്തി നിർദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 10-ാം തീയതി യോഗം ചേരുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here