gnn24x7

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

0
129
gnn24x7

മലയാളക്കരയുട മനോഹാരിത വാക്കുകളിൽ ചാലിച്ച് ആസ്വാദകഹൃദയങ്ങളിൽ ഇടംനേടിയ ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ബീയാർ പ്രസാദിന്റെ അന്ത്യം ചങ്ങനാശേരിയിലായിരുന്നു. സംസ്കാരം നാളെ. മസ്തിഷ്കാഘാതത്തെത്തുടർന്ന്ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം ദീർഘനാളായി തിരുവനന്തപുരത്തും കോട്ടയത്തുമായി ചികിത്സയിലായിരുന്നു. അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചു.

1993-ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴമെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ പ്രസിദ്ധനായി. “ഒന്നാംകിളി പൊന്നാൺകിളി…’, “കേരനിരകളാടും ഒരുഹരിത ചാരുതീരം’, “മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി..’ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

രണ്ടുവർഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടർന്ന് വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകൾക്ക് മുൻപ് ചാനൽ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ദേഹാസ്വസ്ഥ്യമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിൽ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here