gnn24x7

നിവാര്‍ ചുഴലിക്കാറ്റ് : 24 വിമാനങ്ങള്‍ കാന്‍സല്‍ ചെയ്തു

0
299
gnn24x7

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ്മൂലം ഉണ്ടായ പ്രകൃതി ക്ഷോഭത്തില്‍ ചെന്നൈയിലേക്കുള്ള 24 ഓളം വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്തു. ഏറ്റവും പുതിയ വിവരം അനുസരിച്ച്‌ നിവാര്‍ ചുഴലിക്കാറ്റ് ചെന്നൈയില്‍ നിന്ന് ഉദ്ദേശ്യം 350 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ചെന്നൈ തീരങ്ങളില്‍ അതി ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിലേക്കും ചിലപ്പോള്‍ അത് ഒരു കൊടുങ്കാറ്റായും മാറിയേക്കാമെന്ന് സൂചനകള്‍ ലഭിച്ചു. ഉദ്ദേശ്യം 145 മുതല്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ആയിരിക്കാം കാറ്റടിക്കാന്‍ സാധ്യത എന്നും മുന്നറിയിപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ തീരപ്രദേശങ്ങളിലും മറ്റും അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ഇന്നലെ തന്നെ തീരപ്രദേശങ്ങളിലും മറ്റും ജാഗ്രത സന്ദേശങ്ങള്‍ നല്‍കിയിരുന്നു. നിവാര്‍ ചുഴലിക്കാറ്റ് ഇപ്പോള്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ നിന്ന് കരൈക്കലിനും മാമല്ലാപുരത്തിനും ഇടയില്‍ ഇന്ന് അര്‍ദ്ധരാത്രിയില്‍ ആഞ്ഞടിച്ചേക്കും. എന്നാല്‍ നാളെ നവംബര്‍ 26 ന് അത് ഈ തീരപ്രദേശത്തുകൂടെ കടന്നു പോവാനും സാധ്യതയുണ്ട്.

മോശപ്പെട്ട കാലാവസ്ഥ കാരണം കാന്‍സല്‍ ചെയ്ത ഫൈ്‌ളറ്റുകള്‍ താഴെ കൊടുക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here