gnn24x7

ചരിത്രമായി ഇന്ത്യയില്‍ വാക്‌സിനേഷന്‍ : ആദ്യം ദിനം 1.91 ലക്ഷം പേര്‍ക്ക്

0
168
gnn24x7

ന്യൂഡല്‍ഹി: അങ്ങിനെ ഇന്ത്യ കാത്തിരുന്ന ആ ദിവസം ഇന്നായി മാറി. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയില്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങി. ആദ്യ ദിനത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച് 1.91 ലക്ഷം പേര്‍. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് ഇന്ത്യയിലെ ആദ്യ വാക്‌സിനേഷന്‍ എടുത്തത്. ശുചീകരണ തൊഴിലാളിയായ മനീഷ്‌കുമാറിന് ആദ്യ വാക്‌സിന്‍ നല്‍കി ഇന്ത്യയിലെ വാക്്‌സിനേഷന്‍ മഹായജ്ഞത്തിന് തുടക്കമായി. ആദ്യദഘട്ടമെന്ന നിലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്.

കേരളത്തില്‍ 8,062 പേര്‍ വാക്‌സിനേഷന്‍ എടുത്തു കഴിഞ്ഞു. ആദ്യ ദിനം ഉദ്ദേശ്യം 3 ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനായിരുന്നു പദ്ധതിയിട്ടത് എന്നാല്‍ 1.91 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കാനായത്. എന്നാല്‍ കുറെ പേര്‍ക്ക് വാക്‌സിന്‍ എടുക്കാനുള്ള മടിയാണ് വാക്‌സിന്‍ നല്‍കുന്നതില്‍ വൈകിയതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍ ആദ്യ ദിനം ഇന്ത്യയില്‍ വളരെ വിജയമായിരുന്നു. വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ കാണിക്കാതിരുന്നതും കൂടുതല്‍ നല്ല ശുഭ വാര്‍ത്തയായി കരുതുന്നു. കേരളത്തില്‍ കോവിഷീല്‍ഡ് ആണ് കുത്തിവെച്ചത്. അസം, ഡല്‍ഹി, ഉത്തര്‍പ്രദേശ്, തെലുങ്കാന, തമിഴ്‌നാട്. മഷാരാഷ്ട്ര, രാജസ്ഥാന്‍, ഒഡീഷ, കര്‍ണാടക, ഹരിയാണ, ബീഹാര്‍ എന്നിവടങ്ങളിലൊക്കെ രണ്ട് വാക്‌സിനുകളും കുത്തിവെപ്പ് നടത്തി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചത് പാലക്കാട് ആണ്. പാലക്കാട് മാത്രം 857 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രവര്‍ത്തകര്‍ക്കുമാണ് ആദ്യഘട്ടമായി വാക്‌സിന്‍ നല്‍കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here