gnn24x7

സാങ്കേതിക സർവകലാശാല വി സി നിയമനം റദ്ദാക്കിയ നടപടി; പുനപരിശോധന സാധ്യത തേടി കേരളം

0
126
gnn24x7

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം കോടതിറദ്ദാക്കിയതിന് പിന്നാലെപുനപരിശോധന സാധ്യത തേടി കേരളം. ചാൻസലറും യുജിസിയും നിയമനം അംഗീകരിച്ചതാണെന്നാണ്കേരളത്തിന്റെ വാദം. യുജിസി ചട്ടങ്ങൾലംഘിച്ചിട്ടില്ലെന്നുള്ള നിലപാടിൽഉറച്ചുനിൽക്കുകയാണ് സംസ്ഥാനം.

ഡോ.എം എസ് രാജശ്രീയുടെ നിയമനമാണ് സുപ്രിംകോടതി റദ്ദാക്കിയത്. നിയമനം ചട്ടപ്രകാരമല്ലെന്ന ഹർജിയിലായിരുന്നു കോടതി ഉത്തരവ്. വി സി നിയമനത്തിൽ ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് കൈമാറുക മാത്രമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സാങ്കേതികസർവകലാശാല മുൻ ഡീൻ ശ്രീജിത് പി എസ് ആണ് വൈസ് ചാൻസലർ നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. 2013ലെ യുജിസി ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് വി സി നിയമനം നടന്നതെന്ന് സുപ്രിംകോടതി പ്രധാനമായും ചൂണ്ടിക്കാട്ടി.

യുജിസി ചട്ടങ്ങൾ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്താൻഅധികാരമുണ്ടെന്നായിരുന്നു വാദിഭാഗത്തിന്റെ വാദം. ഈ വാദമാണ് കോടതി തള്ളിയത്. യുജിസിയുടെ അനുമതിയോടെയാണ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനം റദ്ദാക്കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here