gnn24x7

ഷാജി കൈലാസിൻ്റെ കാപ്പ പൂർത്തിയായി

0
250
gnn24x7

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു
ഫെഫ്ക്കറൈറ്റേഴ്സ് യൂണിയനുമായി സഹകരിച്ച് തിരക്കഥാകൃത്ത് ജിനു.വി.ഏബ്രഹാം,, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ നേതൃത്ത്വം നൽകുന്ന
തീയേറ്റർ ഓഫ് ഡ്രീംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

റൈറ്റ് യൂണിയൻ ഭാരവാഹികൾ സെറ്റി
ഈ ചിത്രത്തിൻ്റെ ചിത്രീകരണ ത്തിൻ്റെ സമാപന ദിവസ്സത്തിൽ റൈറ്റേഴ്സിൻ്റെ ഭാരവാഹികളായ എസ്.എൻ.സ്വാമി, ബി.ഉണ്ണികൃഷ്ണൻ, ഏ.കെ.സാജൻ, അനൂപ് കണ്ണൻ, കെ.പി. വ്യാസൻ എന്നിവർ ലൊക്കേഷനിലെത്തിയിരുന്നു.
ഇത്തരത്തിൽ ഒരു സിനിമ മലയാളത്തിൽ ആദ്യമാണ്.


താനും കൂടി അംഗമായ ഫെഫ്കയിലെ ഒരു സംഘടനക്കു വേണ്ടി ഒരു ചിത്രം സംവിധാനം ചെയ്യുവാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടന്ന് സംവിധായകൻ ഷാജി കൈലാസും പറഞ്ഞു.
വലിയ താര നിരയുടെ അകമ്പടിയോടെയെത്തുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പ്രഥ്വരാജ്, ആസിഫ് അലി, അപർണ്ണാ ബാലമുരളി, അന്നാ ബെൻ എന്നിവരാണ്.
തിരുവനന്തപുരം കിടുകിടാവിറപ്പിക്കുന്ന ഗുണ്ടാ നേതാവ് .
കൊട്ട മധുവിൻ്റെ സംഘർഷഭരിതമായ ജീവിതമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

മധുവിൻ്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലുമ്പോൾ അത് നമ്മുടെ സമൂഹത്തിൻ്റെ പൊതുവായ കാഴ്ച്ചപ്പാടുകളുടേയും നിയമ വ്യവസ്ഥകളുടേയുമൊക്കെ ഒരു നേർക്കാഴ്ച്ച കൂടി ആയിരിക്കും ഈ ചിത്രത്തിലൂടെ കാണാൻ കഴിയുക.
ഷാജി കൈലാസ് എന്ന ജനകീയ സംവിധായകൻ്റെ കൈയ്യടക്കത്തിലൂടെ ഒരു ക്ലീൻ എൻ്റെർടൈന്നായി ഈ ചിത്രത്തെ അവതരിപ്പിക്കുന്നു.


ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു, ബിജു പപ്പൻ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ജി.ആർ.ഇന്ദുഗോപൻ്റെ ശംഖുമുഖി എന്ന നോവലെറ്റിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഇന്ദുഗോപൻ തന്നെ തിരക്കഥയും രചിച്ചിരിക്കുന്നു.


ഛായാഗ്രഹണം – ജോമോൻ.ടി.ജോൺ
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം- ദിലീപ് നാഥ്.
മേക്കപ്പ് – സജി കാട്ടാക്കട
കോസ്റ്റ്യും ഡിസൈൻ- സമീരാസനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകരൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രതാപൻ കല്ലിയൂർ ,മനോജ്.എൻ, ഷെറിൻ കലവൂർ.
പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു വൈക്കം

വാഴൂർ ജോസ്.


ഫോട്ടോ – ഹരി തിരുമല

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here