gnn24x7

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു; നടപടി സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനുമുമ്പ്

0
271
gnn24x7

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്സഭാ സെക്രട്ടറിയേറ്റ് പിൻവലിച്ചു. അയോഗ്യത ചോദ്യംചെയ്ത് ഫൈസൽ നൽകിയ ഹർജിയിൽ സുപ്രീംകോടതി വാദംകേൾക്കുന്നതിന് തൊട്ടുമുമ്പാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടി.

വധശ്രമക്കേസിൽ ലക്ഷദ്വീപ് കോടതി ശിക്ഷിച്ചതിനെ തുടർന്നായിരുന്നു മുഹമ്മദ് ഫൈസലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. എന്നാൽ, ഇതിന് പിന്നാലെ ശിക്ഷയും അതിന്റെ നടപ്പാക്കലും ഹൈക്കോടതി തടഞ്ഞിരുന്നു.

ജനുവരിയിൽ ഹൈക്കോടതി ശിക്ഷാവിധി തടഞ്ഞിരുന്നെങ്കിലും എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത ഇതുവരെ നീക്കിയിരുന്നില്ല. തുടർന്ന് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെ രാവിലെയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യത പിൻവലിച്ച് ഉത്തരവിറക്കിയത്. കോടതികളിൽ നിന്ന് തുടർ നടപടികൾ ഉണ്ടാകുന്നതുവരെ അയോഗ്യത പിൻവലിക്കുന്നു എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here