gnn24x7

മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഇനി ഗോവ ഗവർണർ

0
207
gnn24x7

ന്യൂഡൽഹി: പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണറായി നിയമിച്ച് രാഷ്ടപ്രതി റാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. നിലവിൽ മിസോറാം ഗവർണർ ആയിരുന്നു. ഡോ. കംബംപട്ടി ഹരിബാബു ആയിരിക്കും പുതിയ മിസോറം ഗവർണർ.

കേന്ദ്ര സാമൂഹിക നീതി മന്ത്രി താവർചന്ദ് ഗെലോട്ടിനെ കർണാടക ഗവർണറാക്കി. ഹരിയാന ഗവർണർ സത്യദേവ് നാരായൺ ആര്യയെ ത്രിപുര ഗവർണറാക്കി. ഹിമാചൽ പ്രദേശ് ഗവർണർ ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹരിയാന ഗവർണർ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആണ് ഹിമാചൽ പ്രദേശ് ഗവർണർ. ജാർഖണ്ഡ് ഗവർണറായി ത്രിപുര ഗവർണർ രമേശ് ബായിസിനെ നിയമിച്ചു. മംഗുഭായ് ഛഗൻഭായ് പട്ടേൽ ആണ് മധ്യപ്രദേശിലെ പുതിയ ഗവർണർ.

കേന്ദ്രമന്ത്രിസഭാ വികസനം രണ്ടു ദിവസങ്ങൾക്കകമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നിയമനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here