gnn24x7

ആന്ധ്രയില്‍ കണ്ടെത്തിയ കൊറോണ വകഭേദം പ്രതിരോധശേഷിയെ മറികടക്കാന്‍ സാധ്യതയുള്ളവ

0
213
gnn24x7

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വീണ്ടും മനുഷ്യരില്‍ പുതിയ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ബ്രിട്ടണില്‍ പുതിയ വകഭേദം പരന്നു തുടങ്ങിയതും അന്താരാഷ്ട്ര രാജ്യങ്ങളെല്ലാം ബ്രിട്ടണില്‍ നിന്നുള്ള യാത്രകളെ നിരോധിച്ചതും പുതിയ ജനിതക വൈകല്ല്യം സംഭവിച്ച വൈറസുകള്‍ പരക്കാതിരിക്കാനാണ്. എങ്കിലും പത്തോളം രാജ്യങ്ങളില്‍ ഈ വൈറസ് എത്തിയെന്നാണ് നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യയില്‍ വ്യക്തമായി ഈ വൈറസ് എത്തിയതായി നിലവില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. ബ്രിട്ടണില്‍ നിന്നും യാത്ര ചെയ്ത് എത്തിയ പലരിലും കൊറോണ കണ്ടെത്തിയെങ്കിലും അവരില്‍ ഈ പുതിയ ജനിതക മാറ്റം സംഭവിച്ച കൊറോണയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

എന്നാല ഇന്ത്യയില്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ട 19 എണ്ണം വകഭേദമുള്ള കെറോണ വൈറസുകള്‍ ശരീരത്തിന്റെ പ്രതിരോധ ശക്തിയെ മറികടക്കുന്നതാണെന്ന് (ഇമ്മ്യൂണ്‍ എസ്‌കേപ്പ്) റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആന്ധ്രപ്രദേശില്‍ കണ്ടെത്തിയ 34 ശതമാനം പേരിലും ‘ എന്‍ 440 ‘ വകഭേദം ഇത്തരം സ്വഭാത്തിലുള്ളതാണ്. ഇവ തെലുങ്കാനയിലും മഹാരാഷ്ട്രയിലും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടണില്‍ കണ്ടെത്തിയ വകദേഭം ‘എന്‍. 501 വൈ ‘ എന്ന ഇനമാണ് പെട്ടെന്ന് പരന്നു തുടങ്ങിയത്. എന്നാല്‍ ഇതിന് എത്ര ശതമാനം പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ സാധിക്കുമെന്നതിലും വ്യക്ത ലഭ്യമായി തുടങ്ങിയിട്ടില്ല.

എന്നാല്‍ ബ്രിട്ടണില്‍ കണ്ടെത്തിയതിനേക്കാള്‍ ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ആന്ധ്രയില്‍ കണ്ടെത്തിയത് എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമികസ് ആനറ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ. വിനോദ് സ്‌കറിയ പറയുന്നത്. ഇപ്പോള്‍ നിലവില്‍ പുറത്തിറങ്ങാന്‍ പോവുന്ന വാക്‌സിനുകള്‍ ‘എന്‍. 440 കെ’ യെ പ്രതിരോധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അതു തന്നെയാണ് ഈ വകഭേദം പരക്കാതെ സൂക്ഷിക്കണമെന്നതിന്റെ പ്രധാന വശം.

ലോകത്ത് ഇതുവരെ 2.4 ലക്ഷം കൊറോണ വൈറസ് വകഭേദങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 133 രാജ്യങ്ങളില്‍ നിന്നായി ഇമ്മ്യൂണ്‍ എസ്‌കേപ്പ് ശേഷിയുള്ള 126 വകഭേദങ്ങളെ ഇതുവരെ ഗവേഷണകര്‍ കണ്ടെത്തികഴിഞ്ഞു എന്നാണ് വിവിധ ആരോഗ്യ വിഭാഗം റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

കേരളത്തില്‍ കണ്ടെത്തിയ ജനതകമാറ്റം സംഭവിച്ച എ2എ എന്ന രണ്ട് മാറ്റമുള്ള വൈറസുകള്‍ ഇമ്മ്യൂണ്‍ എക്‌കേപ് ശേഷിയുള്ളതല്ല. അതേസമയം സംസ്ഥാനത്തെ 14 ജില്ലകളിലായി പ്രതിമാസം 1400 വൈറസ് സാമ്പിള്‍ വീതം ശേഖരിച്ച് ശ്രേണീകരിക്കുമെന്ന് ഡോ.വിനോദ്കുമാര്‍ പ്രസ്താവിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here