gnn24x7

പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ വേതനം വർധിപ്പിച്ചു; നവംബർ മുതൽ മുൻകാല പ്രാബല്യം

0
57
gnn24x7

സമഗ്ര ശിക്ഷSHAREകേരളയിൽ പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ വേതനം വർധിപ്പിച്ചു. സ്പെഷ്യസ് ടീച്ചർമാർക്ക് നിലവിൽ വേതനമായി നൽകിയിരുന്നത് 10,000 രൂപയും ആ തുകയുടെ 12% ഇപിഎഫുമായിരുന്നു. ഇത് 13,400 രൂപയായി വർധിപ്പിക്കുന്നതിന് തീരുമാനിച്ചു. 13,400 രൂപയുടെ 12% വരുന്ന 1608 രൂപ ഇപിഎഫ് (എംപ്ലോയർ കോൺട്രിബ്യൂഷൻ) ആയി നൽകാനും തീരുമാനിച്ചു.

ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടെ 2022 നവംബർ മുതൽ നടപ്പിലാക്കും. ഇപ്പോഴുണ്ടായ പ്രതിമാസ വർധനവ് 3400 രൂപ 2022 നവംബർ, ഡിസംബർ, 2023 ജനുവരി മാസങ്ങളിലെ കുടിശ്ശികയായി നൽകും. സ്പെഷ്യലിസ്റ്റ് ടീച്ചർക്ക് പാർട്ട് ടൈം ജീവനക്കാർക്ക് അനുവദനീയമായ ലീവും മറ്റ് ആനുകൂല്യങ്ങളും നൽകും.

ആഴ്ചയിൽ 3 ദിവസങ്ങളിൽ സ്പെഷ്യലിസ്റ്റ് ടീച്ചർമാർ പരമാവധി 2 സ്കൂളുകളിൽ പ്രവർത്തിക്കണം. മാസത്തിൽ ഒരു ശനിയാഴ്ച ബന്ധപ്പെട്ട ബിആർസികളിൽ പ്ലാൻ മീറ്റിങിൽ പങ്കെടുക്കണം. ടീച്ചർമാരുടെ മറ്റു വിഷയങ്ങളെക്കുറിച്ച് 3 മാസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here