gnn24x7

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ചു; ലോക്ഡൗണില്‍ പുതിയ ഇളവുകളില്ല, വാരാന്ത്യ ലോക്ഡൗണ്‍ തുടരും

0
554
gnn24x7

തിരുവനന്തപുരം: ബക്രീദ് ലോക്ക്ഡൗൺ ഇളവുകളെ സുപ്രീം കോടതി വിമര്‍ശിച്ച പശ്ചാത്തലത്തിൽ ലോക്ഡൗണില്‍ പുതിയ ഇളവുകൾ നടപ്പിലാക്കേണ്ടതില്ലെന്ന്ന്നും വാരാന്ത്യ ലോക്ഡൗണ്‍തുടരാമെന്നും സംസ്ഥാന സർക്കാർ അവലോകന യോഗത്തില്‍ തീരുമാനമെടുത്തു. നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി അതേപടി തുടരാനും യോഗത്തില്‍ തീരുമാനിച്ചു.

നേരത്തെ ബക്രീദുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന മൂന്ന് ദിവസത്തെ ഇളവുകള്‍ ഇന്ന് അവസാനിക്കും. നാളെ മുതല്‍ നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരാനാണ് അവലോകന യോഗത്തില്‍ തീരുമാനമായിരിക്കിന്നത്. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാം എന്ന തീരുമാനത്തിലേക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ എത്തിയിരുന്നു. എന്നാല്‍ വാരാന്ത്യലോക്ഡൗൺ പിൻവലിക്കേണ്ട എന്നാണ് അവലോകന യോഗത്തില്‍ തീരുമാനം എടുത്തത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വര്‍ദ്ധിച്ചു. വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here