gnn24x7

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്ന ബിൽ: രാഷ്ട്രപതിക്ക് അയയ്ക്കാൻ നിയമോപദേശം

0
199
gnn24x7

സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാൻ നിയമോപദേശം. രാജ്ഭവന്റെ നിയമോപദേഷ്ടാവ് ഗോപകുമാരൻ നായരാണ് നിയമോപദേശം നൽകിയത്. ഗവർണറെ ബാധിക്കുന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കരുതെന്നാണ് നിയമോപദേശം. ബിൽ രാഷ്ട്രപതിക്ക് അയച്ചാൽ തീരുമാനം വൈകും. ഇതോടെ, ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കാനുള്ള സർക്കാരിന്റെ നീക്കം ഉടനെയെങ്ങും ലക്ഷ്യം കാണാനിടയില്ല.

ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ പുറത്താക്കുന്ന രണ്ടു ബില്ലുകൾ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചിരുന്നു. ചാൻസലർ ബിൽ ഗവർണറെ ബാധിക്കുന്നതിനാൽ തനിക്കു മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്നായിരുന്നു ഗവർണറുടെ നിലപാട്. ബിൽ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ നേരത്തെയും സൂചിപ്പിച്ചിരുന്നു. 14 സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നും ഗവർണറെ നീക്കി, പകരം വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിക്കുന്നതിനുള്ളതാണ് രണ്ടു ബില്ലുകൾ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here