gnn24x7

തിരുവനന്തപുരം കോർപ്പറേഷനിലെ 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തും

0
134
gnn24x7

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിലവിലുള്ള 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തിരുവനന്തപുരം നഗരസഭയിലെ താത്കാലിക നിയമനങ്ങൾക്ക് സി.പി.എം. ജില്ലാ സെക്രട്ടറിയോട് മേയർ ആര്യ രാജേന്ദ്രൻ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട കത്ത് പുറത്തായതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.

നഗരസഭയുടെ ആരോഗ്യവിഭാഗത്തിലേക്ക് 295 താത്കാലികജീവനക്കാരെ ദിവസവേതനGet protectedഅടിസ്ഥാനത്തിൽ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാർട്ടിയുടെ മുൻഗണനാ പട്ടിക നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. നവംബർ ഒന്നിന് അയച്ച കത്ത് സി.പി.എം. ജില്ലാ നേതാക്കൻമാർ അതാത് വാർഡുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതോടെയാണ് പുറത്തായത്.

‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകൾ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ തരംതിരിച്ച് പറയുന്നുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടതെന്നും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സംബന്ധിച്ച കാര്യങ്ങളും കത്തിൽ വിശദീകരിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here