gnn24x7

കൊസ്ട്രോമയിലെ കഫേയിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചു

0
221
gnn24x7

മോസ്കോ: റഷ്യൻ ന​ഗരമായ കൊസ്ട്രോമയിലെ കഫേയിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചു. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടമുണ്ടായത്. തർക്കത്തിടയിൽ ആരോ ഫ്ലെയർ ​ഗൺ ഉപയോ​ഗിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. 250ഓളം പേരെ അപകട സ്ഥലത്തുനിന്ന് ഒഴിപ്പിച്ചെന്ന് കൊസ്ട്രോമ ​ഗവർണർ സെർജി സിട്നികോവ് അറിയിച്ചു. പരിക്കേറ്റ അഞ്ച് പേരുടെ നില ​ഗുരുതരമാണ്. കഫേയുടെ മേൽക്കൂര പൂർണമായി തകർന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങി. ഫ്ലയർ ​ഗൺ ഉപയോ​ഗിച്ചയാൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. മോസ്കോയിൽ നിന്ന് 340 കിലോ മീറ്റർ അകലെയുള്ള ന​ഗരമാണ് കൊസ്ട്രോമ. 2009ൽ പേമിൽ ഹോഴ്സ് നൈറ്റ് ക്ലബിലുണ്ടാ. തീപിടുത്തത്തിൽ 150ഓളം പേർ കൊല്ലപ്പെട്ടിരുന്നു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here