gnn24x7

കോഴിക്കോട് യുവതിയെ കൂട്ടബലാൽസംഗം ചെയ്തു. പീഡനം മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി, മൂന്ന് പേർ പിടിയിൽ

0
330
gnn24x7

കോഴിക്കോട് പന്തീരങ്കാവിൽ യുവതിക്ക് നേരെ കൂട്ടബലാൽസംഗം. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് 22 കാരിയെ പീഡിപ്പിച്ചതെന്നാണ് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും അറസ്റ്റ് ചെയ്യുക.

രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഏറെ കാലം മുമ്പാണ് സംഭവമെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. യുവതിയെ കോഴിക്കോട്ടെ ഒരു ഫ്ലാറ്റിൽ വിളിച്ചുവരുത്തി ജ്യൂസിൽ ലഹരിമരുന്ന് നൽകിയ ശേഷം നാലുപേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. പൊലീസിൽ പരാതി ലഭിച്ച ശേഷം വിശദ അന്വേഷണം നടത്തി. ഇന്നലെ കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നാലെ ഇന്ന് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇനി ഒരാൾ കൂടിപിടിയിലാകുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7