gnn24x7

സംസ്ഥാനത്ത് അവയവ കച്ചവടം കൂടുന്നു : ക്രൈംബ്രാഞ്ച്

0
184
gnn24x7

തിരുവന്തപുരം: കേരള സംസ്ഥാനത്ത് മുഴുവന്‍ വിവിധ തരത്തിലുള്ള അവയവ കച്ചവടങ്ങള്‍ തകൃതിയില്‍ പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇക്കാര്യത്തില്‍ വളരെ ഗൗരവമായി അന്വേഷണം നടത്തണമെന്നും ആയതില്‍ ക്രൈംബ്രാഞ്ച് ഇതെക്കുറിച്ച് വിശദമായ ഒരു അന്വേഷണം നടത്തുവാന്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍.

പ്രാഥമിക അന്വേഷണത്തില്‍ ഇത്തരത്തിലുള്ള അവയവ കച്ചവടത്തില്‍ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധമായി ഇടനിലക്കാര്‍ക്ക് അവയവങ്ങള്‍ വില്പന നടത്തുകയാണെന്നും പിന്നീട് ഇത് കരിഞ്ചന്തയിലാണ് രോഗികള്‍ക്ക് ലഭ്യമാവുന്നതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി.ക്കാണ് ഇതിന്റെ ചുമതല ലഭിച്ചിരിക്കുന്നത്. ഐ.ജി.ശ്രീജിത്ത് അവയവ കച്ചവടത്തിനെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. അതു പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തില്‍ അവയവ കച്ചവടം തകൃതിയില്‍ പുരോഗമിക്കുന്നുവെന്നും ഇതില്‍ മിക്കവയും അനധികൃതമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇതെക്കുറിച്ച് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ അവയവ കച്ചവടങ്ങളും ഇടനിലക്കാരും കൂടുതല്‍ വ്യവഹരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി.ക്ക് തന്നെ ചുമതല ഏല്പിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here