gnn24x7

വിദേശ ഹജ്ജ് തീർഥാടകര്‍ക്ക് സൗദി ഭരണകൂടം വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് സൂചന

0
144
gnn24x7

ആഗോളതലത്തിൽ COVID-19 കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രണ്ടാം വർഷത്തേക്ക് വിദേശ തീർഥാടകരെ വാർഷിക ഹജിൽ നിന്ന് വിലക്കുന്നത് സൗദി അറേബ്യ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. സാധ്യമായ നിരോധനത്തെക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അത് തുടരണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

നേരത്തേ വിദേശരാജ്യങ്ങളില്‍ നിന്ന് രണ്ട് ഡോസ് വാക്സിന്‍ എടുത്ത് വരുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഹജ്ജ് തര്‍ഥാടനത്തിന് അനുമതി നൽകിയിരുന്നു. കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരും 18നും 60നും ഇടയില്‍ പ്രായമുള്ളവരുമായ ആളുകള്‍ക്ക് മാത്രം അനുമതി നല്‍കാനായിരുന്നു അന്നത്തെ തീരുമാനം.

കഴിഞ്ഞ വര്‍ഷവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത്തവണയും സ്വദേശികള്‍ക്കും സൗദിയില്‍ താമസക്കാരായ വിദേശികള്‍ക്കും മാത്രം തീര്‍ഥാടനത്തിന് അനുമതി നല്‍കാനാണ് ആലോചിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here