gnn24x7

കൊവിഡ് 19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി

0
233
gnn24x7

ലണ്ടന്‍: കൊവിഡ് 19നെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി. അസുഖം ഭേദപ്പെടുന്നതുവരെ അദ്ദേഹത്തിന് സൂക്ഷ്മ നിരീക്ഷണം നല്‍കും.

” ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി, അവിടെ അദ്ദേഹത്തിനെ സൂക്ഷ്മ നിരീക്ഷണം ലഭിക്കും” വ്യാഴാഴ്ച പ്രസ്താവനയയിലൂടെ അറിയിച്ചു.

ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴാച ബോറിസ് ജോണ്‍സണെതീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയത്.

തുടര്‍ച്ചയായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 55 കാരനായ ബോറിസ് ജോണ്‍സനെ ഞായറാഴ്ചയാണ് സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് സ്ഥിരീകരിച്ച് 10 ദിവസത്തിനു ശേഷമാണ് ബോറിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

മാര്‍ച്ച് 27 നാണ് ബോറിസ് ജോണ്‍സണ്‍ തനിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഇതിനു ശേഷം ഡൗണിംഗ് സ്ട്രീറ്റിലെ ഫ്‌ളാറ്റില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here