gnn24x7

ഇംഗ്ലണ്ടിൽ ബസ് നിരക്ക് പരിധി 2 പൗണ്ടാക്കിയത് മൂന്ന് മാസത്തേക്ക് കൂടി നീട്ടി

0
137
gnn24x7

ഇംഗ്ലണ്ടിൽ പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും കണക്കിലെടുത്ത് തൽകാലത്തേക്ക് ബസ് നിരക്ക് രണ്ടു പൗണ്ടായി മരവിപ്പിച്ചു നിർത്താനുള്ള തീരുമാനം മൂന്നു മാസത്തേക്കു കൂടി നീട്ടി. നിലവിൽ മാർച്ച് 31 വരയായിരുന്നു ബസ് നിരക്ക് രണ്ടു പൗണ്ടിൽ നിലനിർത്താൻ സർക്കാർ തീരുമാനിച്ചിരുന്നത്. ഇത് ജൂൺ അവസാനം വരെയാക്കി മാറ്റി.

ബസ് നിരക്ക് രണ്ടു പൗണ്ടിനുമുകളിലേക്ക് ഉയരുന്ന സ്ഥിതിയുണ്ടായാൽ യാത്രക്കാരുടെഎണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഫെയർ ക്യാപ് മൂന്നു മാസംകൂടി നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ലണ്ടനിലും ലണ്ടനു പുറത്തുമുളള 130 ബസ് ഓപ്പറേറ്റർമാർക്ക് ഈ തീരുമാനം ബാധകമായിരിക്കും.

സർക്കാരിന് 75 മില്യൺ പൗണ്ടിന്റെ അധിക ബാധ്യത വരുത്തുന്ന തീരുമാനമാണിത്. കോവിഡ് മഹാമാരിക്കാലത്ത് ഇംഗ്ലണ്ടിലെ ബസ് ഓപ്പറേറ്റർമാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. അന്ന് രണ്ടു ബില്യൺ പൗണ്ടിന്റെ സഹായം ഓപ്പറേറ്റർമാർക്ക് നൽകിയാണ് സർക്കാർ ഏറ്റവും ജനകീയമായ ഈ യാത്രാസംവിധാനത്തെ പിടിച്ചു നിർത്തിയത്. ഇപ്പോൾ വീണ്ടും പ്രതിസന്ധിനേരിടുന്ന ബസ് വ്യവസായത്തെ തകർച്ചയിൽനിന്നും രക്ഷിക്കുക എന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ് ഫെയർ ക്യാപ് മൂന്നു മാസത്തേക്കു കൂടി നീട്ടുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here