gnn24x7

ബ്രിട്ടനിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മിഷണറായി ഗായത്രി ഇസ്സാർ കുമാറിനെ തിരഞ്ഞെടുത്തു

0
205
gnn24x7

ലണ്ടൻ: ബ്രിട്ടനിലെ സ്ഥാനമൊഴിയുന്ന ഇന്ത്യൻ ഹൈക്കമ്മിഷണർ രുചി ഘനശ്യാമിന് പകരമായെത്തുന്നതും മറ്റൊരു വനിത. ബൽജിയത്തിലെ അംബാസിഡറായ ഗായത്രി ഇസ്സാർ കുമാറാണ് ബ്രിട്ടനിലെ ഇന്ത്യയുടെ പുതിയ നയതന്ത്ര പ്രതിനിധി. ഗായത്രിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെയാണ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയത്.

ബ്രിട്ടനിൽ ഹൈക്കമ്മിഷണറായി എത്തുന്ന മൂന്നാമത്തെ വനിതയാണ് ഗായത്രി. വിജയലക്ഷ്മി പണ്ഡിറ്റും ഇപ്പോൾ സ്ഥാനമൊഴിഞ്ഞ രുചി ഘനശ്യാമുമാണ് ഇതിനു മുമ്പ് ലണ്ടനിലെ ഇന്ത്യാ ഹൗസിനെ ഭരിച്ച വനിതകൾ.

2018 ഡിസംബറിലാണ് രുചി ഘനശ്യാം അംബാസിഡറായി എത്തുന്നത്. കഷ്ടിച്ച് ഒന്നര വർഷക്കാലമേ ഈ പദവിയിൽ ഇരുന്നുള്ളൂ എങ്കിലും മികച്ച പ്രവർത്തനം കാഴ്ചവച്ചാണ് അവർ സർവീസിൽനിന്നും വിരമിക്കുന്നത്.

യൂറോപ്പിൽ പ്രവർത്തിച്ച പരിചയവുമായെത്തുന്ന ഗായത്രിക്ക് ബ്രിട്ടനിൽ കാര്യങ്ങൾ എളുപ്പമാകും. കോവിഡാനന്തര ലോകത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം ഒട്ടേറെ വെല്ലുവിളികൾ നേരിടാനിരിക്കെയാണ് അംബാസിഡറായുള്ള ഗായത്രിയുടെ വരവ്. ഇന്ത്യൻ വിദ്യാർഥികളുടേത് ഉൾപ്പെടെയുള്ള ഒട്ടനവധി വിഷയങ്ങൾ വരുംമാസങ്ങളിൽ ബുദ്ധിമുട്ടേറിയ വിഷയങ്ങളാകുമെന്ന് ഉറപ്പാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here