gnn24x7

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​റ്റ​ലി​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ ആ​റാ​മ​തെ​ത്തി

0
316
gnn24x7

ന്യൂഡല്‍ഹി: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​റ്റ​ലി​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ ആ​റാ​മ​തെ​ത്തി. ഇ​ന്ത്യ​യി​ൽ പു​തി​യ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം തു​ട​ർ​ച്ച​യാ​യ മൂന്നാം ദി​ന​വും 9,000 ക​വി​ഞ്ഞ​തോ​ടെ​യാ​ണി​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 9,378 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,36,091 ആ​യി. ഒ​രാ​ഴ്ച​ക്കി​ടെ 61,000ല​ധി​കം പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഫ്രാ​ൻ​സ്, ഇ​റാ​ൻ, തു​ർ​ക്കി, പെ​റു, ജ​ർ​മ​നി, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഇ​ന്ത്യ മ​റി​ക​ട​ന്ന​ത്.പുതുതായി വൈറസ് കണ്ടെത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ്.

മുംബൈക്ക് സമാനമായി രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലും സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​വു​ക​യാ​ണ്്. 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 510 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 49 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ഇ​വി​ടു​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 26,334 ആ​യും മ​ര​ണ​സം​ഖ്യ 708 ആ​യും ഉ​യ​ർ​ന്നു. 10,315 പേ​ർ മാ​ത്ര​മാ​ണ് ഡ​ൽ​ഹി​യി​ൽ രോ​ഗ​മു​ക്തി നേ​ടി​യ​ത്.മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന ക​ണ​ക്കു​ക​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​നി​ര​ക്കി​ലും മു​ന്നി​ലു​ള്ള ഇ​വി​ടെ 24 മ​ണി​ക്കൂ​റി​നി​ടെ 2,436 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 139 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 80,229 ആ​യും മ​ര​ണ​സം​ഖ്യ 2,849 ആ​യും ഉ​യ​ർ​ന്നു. 35,156 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​വി​ടെ രോ​ഗം ഭേ​ദ​മാ​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 28,694 ആ​യി. മ​ര​ണം 235. പു​തു​താ​യി 1,438 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 12 പേ​ർ മ​രി​ച്ചു. ഗു​ജ​റാ​ത്തി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 19,119 ആ​യി. മ​ര​ണം 1,190. രാ​ജ​സ്ഥാ​നി​ൽ 10,084 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ 218 പേ​ർ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​കെ രോ​ഗം ബാ​ധി​ച്ച​വ​ർ 9,733. മ​ര​ണം 257. മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​തു​വ​രെ 8,996 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ആ​കെ മ​ര​ണം 384.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here