gnn24x7

” 2000 രൂപ അച്ചടി നിര്‍ത്തുന്നു ” അഭ്യൂഹം ശരിയല്ല

0
240
gnn24x7

്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു മാസങ്ങളായി 2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുവാന്‍ പോവുന്നു. അച്ചടി സര്‍ക്കാര്‍ നിറുത്തുന്നു തുടങ്ങിയ അഭ്യൂഹങ്ങള്‍ പ്രചരിക്കുവാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് 2000 രൂപ നോട്ടുകളുടെ അച്ചടി സര്‍ക്കാര്‍ നിര്‍ത്താനുള്ള തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ലോകസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ഉത്തരമായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ വെളിപ്പെടുത്തി. പൊതുജനങ്ങളുടെ ധനഇടപാടുകള്‍ക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള നടപടികള്‍ മാത്രമെ കൈക്കൊള്ളു എന്നും ഇക്കാര്യത്തില്‍ സര്‍ക്കര്‍ റിസര്‍വ് ബാങ്കുമായി സജീവമായ ചര്‍ച്ചകള്‍ക്ക് മാത്രമെ തീരുമാനിക്കുകയുള്ളൂ എന്നും വെളിപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ 19-20 വര്‍ഷങ്ങളില്‍ 2000 ന്റെ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ നിലവില്‍ ഏതാണ്ട് 273.98 കോടിയുടെ നോട്ടുകള്‍ ഇന്ത്യയില്‍ അകത്തും പുറത്തുമായി പ്രചാരത്തിലുണ്ട്. ലോക്ഡൗണ്‍ വന്നതിനാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി നിര്‍ത്തിവച്ചിരുന്ന നോട്ടു അച്ചടി വീണ്ടും പുനരാരംഭിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here