gnn24x7

ഡാലസ് ഫോർട്ട് വർത്ത് മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി മുടങ്ങി -പി പി ചെറിയാൻ

0
118
gnn24x7

ഡാളസ് : ഡാലസ് ഫോർട്ട് വർത്ത് മേഖലയിൽ ഞായറാഴ്ച വീശിയടിച്ച  കൊടുങ്കാറ്റിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി വിതരണം തടസ്സപെട്ടു .ഡാളസ് കൗണ്ടിയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ശക്തമായ ഇടിമിന്നലുണ്ടായി, പല  വിമാന സർവീസുകളും ഇതുമൂലം  വൈകുന്നതിനും  കാരണമായി.

ഫോർട്ട് വർത്തിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതനുസരിച്ച് അടുത്ത കുറച്ച് ദിവസത്തേക്ക് കൂടുതൽ കൊടുങ്കാറ്റുകൾക്ക് സാധ്യതയുണ്ട്.

ഡാലസ്, ഗ്രാൻഡ് പ്രേരി, മാൻസ്ഫീൽഡ്, ഡെസോട്ടോ, സീഡാർ ഹിൽ, ഡങ്കൻവില്ലെ, ലാൻകാസ്റ്റർ എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നലുണ്ടായി,  രാത്രി 8:45 ന് കാലഹരണപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചത്തെ കൊടുങ്കാറ്റിനൊപ്പം 60 മൈൽ വരെ വേഗതയുള്ള കാറ്റും ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ആലിപ്പഴവർഷവും ഉണ്ടായി.
തെക്കൻ ഡെന്റൺ കൗണ്ടിയുടെ ഭാഗങ്ങൾ, പ്ലാനോ, കരോൾട്ടൺ, ഫ്രിസ്കോ, ഡെന്റൺ, ലൂയിസ്‌വില്ലെ, ഫ്ലവർ മൗണ്ട്, കോപ്പൽ, ദി കോളനി, സൗത്ത്‌ലേക്ക് എന്നിവയുൾപ്പെടെ രാത്രി 8:45 വരെ ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിരുന്നു

ഡാളസ് ഏരിയയിലെ 22,000-ത്തിലധികം ഓങ്കോർ ഉപഭോക്താക്കൾക്ക് രാത്രി 9 മണി വരെ വൈദ്യുതി ഇല്ലായിരുന്നു. ഫോർട്ട് വർത്തിന് സമീപമുള്ള 8,000 ഓളം ഉപഭോക്താക്കൾക്കും ഞായറാഴ്ച വൈകുന്നേരവും തകരാറുകൾ അനുഭവപ്പെട്ടു.ഞായറാഴ്ച വൈകുന്നേരത്തെ കൊടുങ്കാറ്റ് ഡാലസ് ലവ് ഫീൽഡിലും ഡിഎഫ്ഡബ്ല്യു ഇന്റർനാഷണൽ എയർപോർട്ടിലും വിമാന സെർവീസുകൾക് കാലതാമസം ഉണ്ടാക്കിയതായി ട്രാക്കിംഗ് സൈറ്റ് ഫ്ലൈറ്റ്അവെയർ പറയുന്നു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കടുത്ത കാലാവസ്ഥയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7