gnn24x7

പിൻകോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം, DIGIPIN അവതരിപ്പിച്ച്‌ ഇന്ത്യ പോസ്റ്റ്

0
1150
gnn24x7

ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച്‌ തപാല്‍ വകുപ്പ്. ഡിജിപിൻ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച്‌ വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും.പരമ്ബരാഗതമായി ഉപയോഗിക്കുന്ന പിൻകോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിൻ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താൻ സഹായിക്കും.നിങ്ങളുടെ ഡിജിപിൻ കണ്ടെത്താൻ സർക്കാർ പ്രത്യേകം വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിൻ മനസിലാക്കാനാവും.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലൻസ് രക്ഷാപ്രവർത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.ഓണ്‍ലൈൻ വെബ്സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവർക്കും ലോജിസ്റ്റിക്സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്ളിപ്കാർട്ട് പോലുള്ള വെബ്സൈറ്റുകളില്‍ ഡിജിപിൻ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാൻ സാധിക്കും. ഡിജിപിൻ ക്യൂആർ കോഡുകള്‍ സ്കാൻ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷൻ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.

ഡിജിപിൻ ലഭിക്കാൻ ചെയ്യേണ്ടത് https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദർശിക്കുക. നിങ്ങളുടെ ലൊക്കേഷൻ തിരഞ്ഞ് കണ്ടു പിടിച്ച്‌ അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിൻ ലഭിക്കും.4 മീറ്റർ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താൻ ഇതുവഴി സാധിക്കും.ഐഐടി ഹൈദരാബാദ്, എആർഎസ്സി, ഐഎസ്‌ആർഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7