ശക്തമായ ശൈത്യക്കൊടുങ്കാറ്റിനെ തുടർന്ന് അമേരിക്കയിലെ ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഈ മേഖല കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ശൈത്യകാല കൊടുങ്കാറ്റാണ് ആഞ്ഞടിച്ചത്. വെളുത്ത പുകമറ പോലെ മഞ്ഞ് പെയ്യുന്നതല്ലാതെ മറ്റൊന്നും കാണാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ന്യൂയോർക്ക് സിറ്റി, ലോങ് ഐലൻഡ്, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ ശൈത്യക്കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെറുമൊരു മഞ്ഞുവീഴ്ചയല്ല ഇത്, മണിക്കൂറിൽ 40 മുതൽ 60 മൈൽ വേഗതയിൽ വീശുന്ന കാറ്റും അതിനോടൊപ്പമുള്ള കനത്ത ഹിമപാതവും കാഴ്ച പരിധി പൂജ്യത്തിലേക്ക് എത്തിച്ചു.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ഏകദേശം 12 മുതൽ 18 ഇഞ്ച് വരെ മഞ്ഞുവീഴ്ചയാണ് പലയിടങ്ങളിലും പ്രതീക്ഷിക്കുന്നത്. എന്നാൽ ചില പ്രത്യേക കൗണ്ടികളിൽ ഇത് രണ്ടടിവരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. കുട്ടികളുടെ സുരക്ഷ മുൻനിർത്തി തിങ്കളാഴ്ച ന്യൂയോർക്കിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശൈത്യക്കൊടുങ്കാറ്റിനെ തുടർന്ന് ട്രെയിൻ, ബസ് സർവീസുകൾ പൂർണമായും നിർത്തിവെച്ചു.
ന്യൂജേഴ്‌സിയിൽ സ്ഥിതി ഗുരുതരമാണ്. ഏകദേശം 20,000ത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം തകരാറിലായി. കഠിനമായ തണുപ്പിൽ ഹീറ്റിങ് സംവിധാനങ്ങൾ പ്രവർത്തിക്കാതെ വീടുകളിൽ കഴിയുന്നത് അതീവ ദുഷ്കരമാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വീടുകളിൽ തന്നെ സുരക്ഷിതരായിരിക്കണമെന്നും ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്. പലയിടങ്ങളിലും യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. റോഡുകളിൽ മഞ്ഞ് മൂടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==



































