സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ് ഔദ്യോഗിക വിവരം. സാൻജോയുടെ മരണത്തിൽ ആരോപണം നേരിടുന്ന ഭാര്യയായ ലീഷ്മയാണ് ഈ തുകയുടെ നോമിനി. അതിനാൽ ഗോ ഫണ്ടില്‍ കളക്ട് ചെയ്യപ്പെട്ട പണം നോമിനിക്ക് കൈമാറരുത് എന്നാവശ്യപ്പെട്ട് അയര്‍ലന്‍ഡ് മലയാളി കൂട്ടായ്മ ഗോ ഫണ്ട് കണ്‍ട്രി മാനേജര്‍ക്ക് പരാതികള്‍ നല്‍കി. ഗോ ഫണ്ടിനു പുറമെ സാമുദായിക കൂട്ടായ്മകൾ വഴിയും ലക്ഷങ്ങൾ സമാഹരിച്ചതായാണ് വിവരം.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
സാൻജോയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും, കുടുംബത്തിന് പിന്തുണ നൽകുന്നതിനുമാണ് ധനസമാഹരണം ആരംഭിച്ചത്. ഇതിലൂടെ ആവശ്യമുള്ളതിന്റെ നിരവധി മടങ്ങ് പണമാണ് സമാഹരിച്ചത്. ഈ തുക എന്ത് ചെയ്യുമെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല.

സാന്‍ജോയുടെ മൃതദേഹം നാട്ടിൽ കൊണ്ട് ഒന്‍പതു ലക്ഷം രൂപ ചെലവായി എന്നാണ് കുടുബത്തിന് ലഭിച്ച വിവരം. എന്നാൽ, നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ഏകദേശം നാലു ലക്ഷം രൂപയാണ് ശരാശരി ചെലവാകുന്നത്. മൃതദേഹം കൊണ്ട് പോകാണെന്ന പേരിൽ ബാക്കി തുക എന്തിനു ഉപയോഗിച്ചു, ആ തുക ആരാണ് കൈകാര്യം ചെയ്തത് എന്ന ചോദ്യവും ഇപ്പോൾ ഉയരുന്നു. ഇത്തരം ഫണ്ട് കളക്ഷൻ പ്ലാറ്റഫോംമുകളെ സംബന്ധിച്ച് ഒട്ടനവധി ആശങ്കകൾ ഈ സാഹചര്യത്തിൽ ശക്തമാകുകയാണ്.
പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഡബ്ലിനിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് വിവരങ്ങൾ കൈമാറുമെന്ന് ഗോ ഫണ്ട് കണ്‍ട്രി മാനേജര്‍ റിച്ചാര്‍ഡ് അറിയിച്ചു. എന്നാൽ സമാഹരിച്ച പണത്തിന്റെ കൈമാറ്റം സംബന്ധിച്ച് ഗോ ഫണ്ട് വ്യക്തമായ വിവരം നൽകിയിട്ടില്ല.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































